2021 ഫെബ്രുവരി 19 ന് ചിത്രം അമസോൺ പ്രൈമിൽ റിലീസിനെത്തുന്നത്. ട്വിറ്റർ പേജിലൂടെയാണ് ഡേറ്റ് പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ട്രെയിലർ റിലീസ് തീയതി അമസോൺ പുറത്തു വിട്ടത്. ഫെബ്രുവരി 8 നാണ് ട്രെയിലർ പുറത്തു വരുന്നത്. മോഹൻലാൽ മീന തുടങ്ങിയവർ ട്രെയിലർ പുറത്തെത്തുന്ന വിവരം തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിന്നു. ഇത് നിമിഷം നേരം കൊണ്ടായിരുന്നു വൈറലായത്. റിലീസിങ്ങ് ഡേറ്റ് പുറത്തു വന്നതോടെ ആരാധകരുടെ ആവേശം ഇരട്ടിച്ചിരിക്കുകയാണ്.
ദൃശ്യം 2ന്റെ റിലീസിങ്ങ് തീയതി പുറത്തുവിട്ട് ആമസോൺ പ്രൈം
ന്യൂയർ ദിനത്തിലായിരുന്നു ചിത്രത്തിന്റെ ടീസർ പുറത്തു വന്നത്. മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിച്ച ടീസർ പുറത്തു വിട്ടത്. ദൃശ്യം ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ ക്ലൈമാക്സിലെ രംഗത്തോടെ ടീസർ ആരംഭിച്ചത്. ചില രഹസ്യങ്ങൾ എന്നെന്നേക്കുമായി മറയ്ക്കാൻ ഉദ്ദേശിക്കുമെങ്കിലും കാലം വെളിപ്പെടുത്താത്ത രഹസ്യങ്ങളില്ല എന്നെഴുതികാണിച്ചുകൊണ്ട് ജോര്‍ജ്ജുകുട്ടി മിഴി പൂട്ടുന്നതോടെയാണ് ടീസർ അവസാനിക്കുന്നത്. പുരത്തു വന്ന ടീസർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു,
2020 ൽ ഏറ്റവും കൂടുതൽ വാർത്തകളിൽ ഇടം പിടിച്ച ചിത്രം കൂടിയായിരുന്നു ദൃശ്യം 2. ലോക്ക് ഡൗണിന് ശേഷം ആദ്യ ആരംഭിച്ച ചിത്രമായിരുന്നു ദൃശ്യം 2. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചിത്രീകരണം നടന്നത്. കൂടാതെ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലുമായിരുന്നു. സെപ്റ്റംബർ 21ന് ആരംഭിച്ച ചിത്രം 46 ദിവസങ്ങൾ കൊണ്ടാണ് പൂർത്തികരിച്ചത. ചിത്രീകരണം തീരുന്നത് വരെ എല്ലവരും ഒരു സ്ഥലത്താണ് താമസിച്ചത്.
ദൃശ്യം 2 വില്‍ മോഹൻലാൽ, മീന, സിദ്ദിഖ്, ആശ ശരത്, അൻസിബ, എസ്തർ എന്നിവർക്കൊപ്പം ഗണേഷ് കുമാര്‍, മുരളി ഗോപി, സായ്കുമാര് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും കഥ ഞങ്ങൾ എവിടെ നിർത്തിയോ അവിടെ നിന്ന് മുന്നോട്ട് കൊണ്ടുപോകുന്നു. ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്ന് റിലീസ് ചെയ്യുന്നതിന് ആമസോൺ പ്രൈം വിഡിയോയുമായി സഹകരിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ലോകമെമ്പാടുമുള്ള കാഴ്ചക്കാർ ദൃശ്യത്തിന്റെ തുടർച്ചയ്ക്കായി ക്ഷമയോടെ കാത്തിരുന്നതായി നമുക്കറിയാം - ദൃശ്യം 2 സ്നേഹത്തിന്റെ അധ്വാനമാണ്. അതിനാൽ നിങ്ങളുടെ കുടുംബത്തോടൊപ്പം പ്രിയപ്പെട്ടവരുമൊന്നിച്ച് നിങ്ങളുടെ വീടുകളുടെ സുരക്ഷയിൽ ഇരുന്ന് തന്നെ ചിത്രത്തെ ആസ്വദിക്കൂ." ചിത്രത്തെക്കുറിച്ച് നടന് മോഹൻലാൽ പറഞ്ഞിരുന്നു