സഹായിക്കാതെ എല്ലാവരും മാറിനിന്നു, വയോധികന്റെ മൃതദേഹം 2 കിലോമീറ്ററോളം ചുമന്ന് നടന്ന് വനിതാ ഇന്‍സ്‌പെക്ടര്‍; സല്യൂട്ടുകളുടെ പ്രവാഹം


പ്രശ്‌നപരിഹാരത്തിനായി സമൂഹത്തിലെ ഒരു സാധാരണക്കാരന്റെ മുന്നില്‍ തെളിയുന്ന അവസാന ആശ്രയം പോലീസിലാണ്. പോലീസ് എന്ന വാക്കിലുണ്ട് സേവനം. അതു കൊണ്ടു തന്നെയാണ് ആന്ധ്രപ്രദേശിലെ ഒരു പോലീസ് ഉദ്യോഗസ്ഥയുടെ പ്രവൃത്തി ഒരേ സമയം ഹൃദയസ്പര്‍ശിയും ശ്രദ്ധേയവുമായത്.

ജോലിയുടെ ഭാഗമായുള്ള സേവനം മാത്രമായിരുന്നില്ല ഒരു കാരുണ്യപ്രവൃത്തി കൂടിയായിരുന്നു കെ സിരിഷ എന്ന സബ് ഇന്‍സ്‌പെക്ടറുടേത്. ആരെന്നറിയാത്ത തികച്ചും അശരണനായ ഒരു വയോധികന്റെ മൃതശരീരം സംസ്‌കരിക്കാന്‍ രണ്ട് കിലോമീറ്ററോളമാണ് മറ്റൊരാള്‍ക്കൊപ്പം ഇന്‍സ്‌പെക്ടര്‍ തന്റെ തോളത്ത് ചുമന്നത്.

ശ്രീകാകുളം ജില്ലയിലുള്‍പ്പെടുന്ന പലാസയിലെ നെല്‍പ്പാടത്തിലൂടെ സബ് ഇന്‍സ്‌പെക്ടര്‍ മൃതശരീരം ചുമന്ന് നടക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സിരിഷയ്ക്ക് സല്യൂട്ടുകളുടെ പ്രവാഹമാണ്. അശരണനായ വൃദ്ധന്റെ മൃതശരീരം മറവ് ചെയ്യാന്‍ ഗ്രാമീണര്‍ വിമുഖത പ്രകടിപ്പിച്ചതിനാലാണ് മറ്റൊരിടത്തേക്ക് മാറ്റി സംസ്‌കരിക്കാന്‍ തീരുമാനമായത്.

മൃതദേഹം എടുക്കാന്‍ മറ്റുള്ളവര്‍ മടിച്ചപ്പോള്‍ സിരിഷ തന്നെ അതിനായി മുന്നോട്ടു വന്നു. മാഡം മാറിനിന്നോളൂ, ഞാനെടുക്കാം എന്ന് ഒരാള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. സാരമില്ല ഞാന്‍ ചെയ്യാമെന്ന് ഇന്‍സ്‌പെക്ടര്‍ മറുപടി നല്‍കുന്നതും വീഡിയോയിലുണ്ട്.

ആന്ധ്രാപ്രദേശ് പോലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്ത വീഡിയോയോട് നിരവധി പേരാണ് പ്രതികരിച്ചത്. സബ് ഇന്‍സ്‌പെക്ടറുടെ ദയാപൂര്‍ണമായ പ്രവൃത്തി ഡിജിപി ഗൗതം സാവംഗ് ഉള്‍പ്പെടെയുള്ളവരുടെ അഭിനന്ദനം നേടി.

തിങ്കളാഴ്ച മുതല്‍ ഇന്റര്‍നെറ്റില്‍ വന്‍തോതില്‍ ഷെയര്‍ ചെയ്യപ്പെട്ട വീഡിയോ ആയിരക്കണക്കിനാളുകളാണ് ഇതിനോടകം കണ്ടത്. നിരവധി പേര്‍ വീഡിയോയും ചിത്രങ്ങളും ഷെയര്‍ ചെയ്തു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക