രാജ്യത്ത് കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ്; 24 മണിക്കൂറിനിടെ 13,993 പേര്‍ക്ക് കൂടി കോവിഡ്, 101 മരണം


ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ് . കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 13,993 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 101 മരണവും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആക കോവിഡ് കേസുകളുടെ എണ്ണം 1,09,77,387 ആയി. 10,387 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,06,78,048 ആയി. ആകെ മരണസംഖ്യ 1,56,212 ആയി. നിലവില്‍ 1,43,127 പേരാണ് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 1,07,15,204 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 വാക്‌സിന്‍ നല്‍കിയെന്നും കേന്ദ്ര ആരോഗ്യന്ത്രാലയം അറിയിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക