സംസ്ഥാനത്ത് സ്വർണവില വർധിച്ചു; പവന് കൂടിയത് 240 രൂപ


കൊച്ചി: തുടർച്ചയായി സ്വർണവില കുറഞ്ഞ ശേഷം ഇന്ന് വീണ്ടും കൂടി. പവന് 240 രൂപയാണ് ഇന്ന് കൂടിയത്. ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചുവെന്ന പ്രഖ്യാപനമുണ്ടായ ശേഷം ആഭ്യന്തര വിപണിയില്‍ ആദ്യമായാണ് വില വര്‍ധനയുണ്ടാകുന്നത്. 35,240 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കൂടി 4,405 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇറക്കുമതി തീരുവ കുറച്ച ശേഷം പവന് 1,800 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വില വര്‍ധന രേഖപ്പെടുത്തിയത്.

ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനു ശേഷം ഇതുവരെ സ്വര്‍ണവിലയില്‍ കുത്തനെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ 1,320 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ഇന്നലെ മാത്രം പവന് 320 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,480ല്‍ എത്തിയിരുന്നു. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് സ്വര്‍ണ വില കുറഞ്ഞിരിക്കുന്നത്. ബജറ്റിന്റെ ചുവടുപിടിച്ച്‌ സ്വര്‍ണ വില കുറയുന്നത് തുടരുകയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും താഴ്ന്നിട്ടുണ്ട്. 40 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4435 രൂപയായി.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക