ഉപയോക്താക്കളെ ആകർഷിക്കാൻ പുതിയൊരു ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് വിഐ. തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് പ്രീപെയ്ഡ് പ്ലാനിൽ 50 രൂപ കിഴിവ് നൽകുന്ന ഓഫറാണ് വിഐ പ്രഖ്യാപിച്ചിരിക്കുന്നത്. 249 രൂപ പ്രീപെയ്ഡ് പ്ലാനിലാണ് കിഴിവ് ലഭിക്കുന്നത്. അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും പ്രതിദിനം 1.5 ജിബി ഡാറ്റയും നൽകുന്ന പ്ലാനാണ് ഇത്. ഈ പ്ലാൻ വാരാന്ത്യ റോൾഓവർ ഡാറ്റാ ആനുകൂല്യങ്ങളും നൽകുന്നുണ്ട്. വീക്ക് ഡേയ്സ്ൽ ഉപയോഗിക്കാത്ത ഡാറ്റ വീക്കെൻഡിൽ ഉപയോഗിക്കാൻ ഇത് സഹായിക്കും.
249 രൂപയുടെ പ്രീപെഡ് പ്ലാൻ വിഐ മൂവീസ്, ടിവിയി എന്നിവയിലേക്ക് ആക്സസ്സ് നൽകുന്നു. വിഐയുടെ തന്നെ ആപ്പ് ഉപയോഗിച്ച് ഈ പ്ലാൻ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് പ്ലാനിനൊപ്പം 5 ജിബി അധിക ഡാറ്റ ലഭിക്കുമെന്നാണ് വിഐയുടെ വെബ്സൈറ്റിൽ പറയുന്നത്. റിപ്പോർട്ട് അനുസരിച്ച് തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമാണ് 249 രൂപ പ്രീപെയ്ഡ് പ്ലാനിൽ 50 രൂപ കിഴിവ് നൽകുന്നത്. 90 ദിവസത്തിൽ കൂടുതൽ അൺലിമിറ്റഡ് റീചാർജുകൾ ചെയ്യാത്ത ഉപയോക്താക്കൾക്ക് മാത്രമായിരിക്കും ഈ ഓഫർ ലഭിക്കുന്നത്.
MyVi.in എന്ന വെബ്സൈറ്റിൽ ‘ഫോർ യു' എന്നോ ‘റെക്കമെന്റഡ് എന്നോ' കാണുന്ന വിഭാഗം വഴിയോ ഈ ഓഫർ ലഭ്യമാകും. ആൻഡ്രോയിഡ്, iOS എന്നിവയ്ക്കായുള്ള വിഐ ആപ്പ് വഴി ഈ ഓഫർ നേടാനാകുമെന്ന് ടെക് ഓൺലി റിപ്പോർട്ട് ചെയ്തു. അടുത്തിടെയായി വിഐ നിരവധി ഓഫറുകൾ അവതരിപ്പിക്കുന്നുണ്ട്. വിപണിയിലെ മത്സരം കടുപ്പിക്കാനും നഷ്ടപ്പെടുന്ന ഉപയോക്താക്കളെ പിടിച്ച് നിർത്താനുമാണ് വിഐയുടെ ശ്രമം. നിലവിൽ വീക്കെൻഡ് ഡാറ്റ റോൾ ഓവർ, ഡബിൾ ഡാറ്റ എന്നീ മികച്ച രണ്ട് ഓഫറുകൾ കൂടി ടെലിക്കോം കമ്പനി നൽകുന്നുണ്ട്.
1499 രൂപയും 2599 രൂപയും വിലയുള്ള സെഗ്മെന്റഡ് ഓഫറുകൾ വിഐ അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇത് 50 ജിബി അധിക ഡാറ്റ നൽകുന്ന പ്ലാനാണ്. അധിക ഡാറ്റ ആപ്പിലൂടെ മാത്രമാണഅ നൽകിയിരുന്നതെങ്കിലും ചില ഉപയോക്താക്കൾക്ക് ഈ ഓഫർ എസ്എംഎസ് വഴി ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ ടെലിക്കോം വിപണിയിൽ നിലവിൽ ഏറ്റവും കൂടുതൽ 4ജി ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്ന ഓഫറുകൾ വിഐയുടെതാണ്. 2ജിബി ഡാറ്റ നൽകിയിരുന്ന പ്ലാനുകളിൽ ഡബിൾ ഡാറ്റ ഓഫറിന്റെ ഭാഗമായി 4ജിബി ഡാറ്റ നൽകുന്നുവെന്നതും ശ്രദ്ധേയമാണ്.
വിഐ അതിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ വിഐ മൂവീസ്, ടിവി എന്നിവയിൽ പ്രീമിയം കണ്ടന്റ് എത്തിക്കുന്നതിന് വിയകോം18 ന്റെ ഉടമസ്ഥതയിലുള്ള സ്ട്രീമിംഗ് സേവനമായ വൂട്ട് സെലക്ടുമായി കരാറിലെത്തി. വിഐ ഉപയോക്താക്കൾക്ക് വൂട്ട് സെലക്ടിലുള്ള കണ്ടന്റുകൾ വിഐ മൂവീസ്, ടിവി എന്നിവ വഴി ലഭ്യമാകും. വൂട്ടിന്റെ സബ്സ്ക്രിപ്ഷൻ പ്രതിമാസം 99 രൂപയാണ്. ഇത് ഒരു വർഷത്തേക്ക് 399 രൂപയാണ്. നിലവിൽ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം മറ്റൊരു ടെലിക്കോം കമ്പനിയും വൂട്ട് കണ്ടന്റിലേക്ക് സബ്സ്ക്രിപ്ഷൻ നൽകുന്നില്ല.
എയർടെല്ലും വിഐയ്ക്ക് സമാനമായി പ്ലാനിൽ 50 രൂപ കിഴിവ് നൽകുന്ന ഓഫർ നൽകുന്നുണ്ട്. താങ്ക് ആപ്പിലൂടടെ റീചാർജ് ചെയ്യുമ്പോഴാണ് 50 രൂപ കിഴിവ് ലഭിക്കുന്നത്. നിലവിൽ 298 രൂപയുടെയും 398 രൂപയുടെയും അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാനുകളിലാണ് എയർടെൽ 50 രൂപ കിഴിവ് നൽകുന്നത്. എയർടെൽ താങ്ക് അപ്ലിക്കേഷനിൽ നിന്ന് 298 രൂപ റീചാർജ് ലഭിക്കുന്ന ഉപയോക്താക്കൾക്ക് എയർടെൽ 50 രൂപ കിഴിവും 2 ജിബി അധിക ഡാറ്റയും നൽകുന്നു. ഡിസ്കൗണ്ടിന് ശേഷം 248 രൂപയ്ക്കാണ് ഈ പ്ലാൻ ലഭിക്കുക.