സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്: പവന് ഇന്ന് കുറഞ്ഞത് 280 രൂപ


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 280 രൂപകുറഞ്ഞ് 36,120 രൂപയായി. 4515 രൂപയാണ് ഗ്രാമിന്റെ വില. തിങ്കളാഴ്ച 36,400 രൂപയായിരുന്നു പവന്റെ വില. ഇതോടെ ഒരുമാസത്തിനിടെ പവന്റെ വിലയില്‍ 2,200 രൂപയിലേറെയാണ് ഇടിവുണ്ടായത്. 

രണ്ടാമത്തെ ദിവസവും ദേശീയ വിപണിയില്‍ വില കുറഞ്ഞു. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 48,438 രൂപ നിലവാരത്തിലേയ്ക്ക് താഴ്ന്നു. ആഗോള വിപണിയിലും വിലയിടിവ് തുടരുകയാണ്. ഔണ്‍സിന് 1,856.86 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. 

ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 12.5ശതമാനത്തില്‍നിന്ന് 7.5ശതമാനമായി കുറച്ചത് വിപണിയില്‍ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. 2.5ശതമാനം സെസുകൂടി ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇറക്കുമതിചെയ്യുന്ന സ്വര്‍ണത്തിന്മേല്‍ നികുതിയനത്തിലുള്ള ചെലവ് 10.75ശതമാനമായി കുറയും.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക