രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ ലിറ്ററിന് 38 പൈസയുമാണ് വർധിപ്പിച്ചത്


ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ ലിറ്ററിന് 38 പൈസയുമാണ് വർധിപ്പിച്ചത്. എറണാകുളത്ത് പെട്രോൾ വില ലിറ്ററിന് 88.60രൂപയും ഡീസലിന് 83.4 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 90.39 രൂപയും ഡീസലിന് 84.50 രൂപയുമായി.

സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാം ദിവസമാണ് ഇന്ധന വില വർധിപ്പിക്കുന്നത്. അഞ്ച് ദിവസത്തിനിടെ പെട്രോളിന് ഒരു രൂപ 49 പൈസയും ഡീസലിന് ഒരു രൂപ 69 പൈസയുമാണ് കൂട്ടിയത്. ഈ വർഷം ഇതുവരെ പെട്രോളിന് 4.71 രൂപയുടെയും ഡീസലിന് 5.10 രൂപയുടെയും വർധനയാണ് രേഖപ്പെടുത്തിയത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക