പതിനാറുകാരിയായ മകളെ 300ലേറെ തവണ ലൈംഗിക പീഡനത്തിന് ഇരയാക്കി; 44 കാരനായ പിതാവിന് ഏഴരവർഷം കഠിന തടവ്


പതിനാറുകാരിയായ മകളെ മുന്നൂറിലേറെ തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 44 കാരന് ഏഴരവർഷവും തടവും കഠിന ജോലികളും ശിക്ഷയായി കോടതി വിധിച്ചു. ജോർദാൻ ഗ്രാൻഡ് ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. കുഞ്ഞായിരുന്നപ്പോൾ മുതൽ പെൺകുട്ടിയെ പിതാവ് പീഡിപ്പിച്ചുവരികയായിരുന്നു. അമ്മ ഇല്ലാത്തത് പ്രതി അവസരമായി ഉപയോഗിക്കുകയായിരുന്നുവെന്ന് കോടതി കണ്ടെത്തി. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വിവരം പുറത്തറിയാതിരിക്കാൻ പ്രതി ശ്രമിച്ചുവെന്നും കോടതി കണ്ടെത്തി.

ഇത്തരം ക്രൂരമായ പീഡന സംഭവങ്ങൾ ജോർദാനിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമായല്ല. നേരത്തെ 2018ൽ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്യുകയും എയ്ഡ്സ് രോഗം പകർത്തുകയും ചെയ്ത 50കാരനെ വധശിക്ഷയ്ക്ക് വിധിച്ചത് കോടതി ശരിവെച്ചിരുന്നു. കോടതി വിധി പ്രഖ്യാപിച്ചപ്പോൾ നിർവികാരനായി കേട്ടുനിൽക്കുകയായിരുന്നു പ്രതിയെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക