സൗദിയില്‍ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 327 പേർക്ക്


റിയാദ്​: സൗദി അറേബ്യയില്‍ പുതിയ കോവിഡ്​ ബാധിതരുടെ എണ്ണം വീണ്ടും ഉയര്‍ന്നു. 327 പേര്‍ക്കാണ്​ വെള്ളിയാഴ്​ച രോഗ ബാധ​ സ്ഥിരീകരിച്ചത്​​. പുതിയ രോഗികളില്‍ കൂടുതലും റിയാദിലാണ്. സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തില്‍ കുറവുമുണ്ട്​. 257 പേര്‍ മാത്രമാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്​. രാജ്യത്ത്​ വിവിധയിടങ്ങളിലായി നാല്​​​ മരണങ്ങളും റിപ്പോര്‍ട്ട്​ ചെയ്​തു.

ഇതോടെ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 369575 ഉം രോഗമുക്തരുടെ എണ്ണം 360954 ഉം ആയി. ആകെ മരണസംഖ്യ 6393 ആയി ഉയര്‍ന്നു. അസുഖ ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2228 ആയി കുറഞ്ഞു.

ഇതില്‍ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 385 ആണ്​​​. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.7 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമായി തുടരുന്നു​.

24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകള്‍: റിയാദ്​ 134, കിഴക്കന്‍ പ്രവിശ്യ 67, മക്ക 38, അല്‍ബാഹ​ 17, അല്‍ഖസീം 13, മദീന 11, അസീര്‍ 10, ഹാഇല്‍ 10, നജ്​റാന്‍ 8, വടക്കന്‍ അതിര്‍ത്തി മേഖല 6, ജീസാന്‍ 6, അല്‍ജൗഫ്​ 5, തബൂക്ക്​ 2.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക