ചേളന്നൂരില്‍ ഹോമിയോ ആശുപത്രി കെട്ടിട നിര്‍മ്മാണത്തിന് 4 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ഹോമയോപ്പതി വകുപ്പ് സീതാലയം പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയുള്ള ഒരു സമഗ്ര ചികില്‍സാ കേന്ദ്രമാക്കി ചേളന്നൂര്‍ ഹോമിയോ ആശുപത്രിയെ മാറ്റാനാണ് ഉദ്ദേശിക്കുന്നത്.
ആധുനിക സൗകര്യങ്ങളോട് കൂടിയ ബഹുനില കെട്ടിടമാണ് ആശുപത്രിയ്ക്കായി നിര്‍മ്മിക്കുക. സാങ്കേതിക അനുമതി ലഭ്യമാക്കി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് എത്രയും വേഗത്തില്‍ പ്രവൃത്തി ആരംഭിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രിയും സ്ഥലം എംഎൽഎയുമായ എ.കെ ശശീന്ദ്രൻ അറിയിച്ചു.