സ്വർണവില ഒരിടവേളയ്ക്ക് ശേഷം വീണ്ടും മേലോട്ട് കുതിക്കുന്നു; പവന് ഇന്ന് കൂടിയത് 480 രൂപ


കൊച്ചി: സംസ്ഥാനത്ത് സ്വർണവില പവന് 480 രൂപകൂടി 35,080 രൂപയായി. 4385 രൂപയാണ് ഗ്രാമിന്റെ വില. മൂന്നുദിവസം 34,600 രൂപയിൽ തുടർന്ന വില ചൊവാഴ്ചയാണ് കൂടിയത്.

ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില നേരിയതോതിൽ ഉയർന്ന് 1,809.57 ഡോളറിലെത്തി. യുഎസ് ട്രഷറി യീൽഡ് പൂർവസ്ഥിതിയിലായതാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസത്തെ വ്യാപാരത്തിനിടെ സ്‌പോട് ഗോൾഡ് വില 1.5ശതമാനം വർധിച്ചിരുന്നു.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 46,947 രൂപ നിലവാരത്തിലാണ്. കഴിഞ്ഞയാഴ്ച രണ്ടുശതമാനത്തിലേറെ വിലയിടിഞ്ഞിരുന്നു. അതേസമയം, വിലതിരച്ചുകയറുന്ന പ്രവണതയാണ് ഇപ്പോൾ പ്രകടമാകുന്നത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക