വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന 5 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; മലപ്പുറത്ത് 40 കാരൻ പിടിയിൽ


മലപ്പുറം: വീടിനു സമീപം സൈക്കിളിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന അഞ്ചു വയസ്സുകാരിയെ മിഠായി നൽകാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. പത്തപ്പിരിയം സ്വദേശി ഇല്യാസ് (40) ആണ് പിടിയിലായത്. ശനിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം.
പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ലൈംഗിക അതിക്രമം നടത്തിയത്. പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുട്ടി പറയുന്നു. ഭയന്നു വിറച്ച് വീട്ടിലേക്ക് മടങ്ങവെ സൈക്കിളിൽനിന്നു വീണ് കുട്ടിക്ക് പരുക്കേറ്റിരുന്നു.

സംഭവമറിഞ്ഞ് പ്രദേശവാസികൾ യുവാവിനെ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക