പന്തളം: സ്വന്തം ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് 26കാരി പോയത് അച്ഛനാവാകാന്‍ പ്രായമുളള 52കാരനൊപ്പം. പന്തളം സ്വദേശിനിയാണ് യുവതി . ചങ്ങനാശേരി സ്വദേശിയാണ് കാമുകന് കൂടതെ ഭര്‍ത്താവിന്റെ കൂട്ടുകാരന്റെ അച്ഛന് കൂടിയാണ്. ഏറെ നാള് നീണ്ട പ്രണയത്തിനുശേഷമാണ് ഇവര്‍ ഒളിച്ചോടാന്‍ തീരുമാനിച്ചത്.
കൂട്ടുകാരന്റെ വീട്ടിലേക്ക് യുവതിയെയും കൂട്ടി ഭര്‍ത്താവ് ഇടയ്ക്കിടെ എത്തുമായിരുന്നു. ഈ വരവിലൂടെയാണ് യുവതിയും 52കാരനും പ്രണയത്തിലായത്. പക്ഷേ, ആരും അറിഞ്ഞില്ല. ഒരു സൂചനയും ഇവര്‍ നല്‍കിയതുമില്ല. കഴിഞ്ഞദിവസം ഇരുവരെയും കാണാതായതോടയാണ് പ്രണയബന്ധം പുറത്തറിഞ്ഞത്. ഇരുവരും ഒളിച്ചോടിയെന്ന് ഇരുവീട്ടുകാര്‍ക്കും ആദ്യം വിശ്വസിക്കാന്‍പോലും കഴിഞ്ഞില്ല. ഒടുവിലാണ് സത്യാവസ്ഥ ബോദ്ധ്യപ്പെട്ടത്.
യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് പന്തളംപൊലീസില് പരാതി നല്‍കുകയായിരുന്നു. 52കാരനെ കാണാനില്ലെന്ന് കാട്ടി അയാളുടെ വീട്ടുകാരും പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.