റിയൽമിയുടെ 5G ബജറ്റ് ഫോണായ റിയൽമി X7യുടെ വില്പന ആരംഭിച്ചു: വിലയും സവിശേഷതകളും അറിയാം..


റിയൽമി ഈ മാസം 4-ന് അവതരിപ്പിച്ച ബജറ്റ് 5ജി സ്മാർട്ട്ഫോണായ റിയൽമി X7യുടെ വില്പന ആരംഭിച്ചു. 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം+ 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് റിയൽമി X7 5ജി വില്പനക്കെത്തിയിരിക്കുന്നത്. യഥാക്രമം 19,999 രൂപ, 21,999 എന്നിങ്ങനെയാണ് വില.

ലോഞ്ചിന്റെ ഭാഗമായി ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് റിയൽമി X7 വാങ്ങുമ്പോൾ 2,000 രൂപയുടെ ക്യാഷ്ബാക്കും, ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ വാങ്ങുമ്പോൾ 1,500 രൂപയുടെ ക്യാഷ്ബാക്കും റിയൽമി പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്ലിപ്കാർട്ട് സ്മാർട്ട് അപ്ഗ്രേഡ് ആണ് മറ്റൊരു രസകരമായ ഓഫർ. 70 ശതമാനം വിലയ്ക്ക് ഹാൻഡ്‌സെറ്റ് വാങ്ങാനും ബാക്കി ഒരു വർഷത്തിന് ശേഷം നൽകാനുമുള്ള അവസരമാണ് ഫ്ലിപ്കാർട്ട് സ്മാർട്ട് അപ്ഗ്രേഡ് ഒരുക്കുന്നത്. ഇത് താത്കാലികമായി റിയൽമി X7 5ജിയുടെ 6 ജിബി + 128 ജിബി വേരിയന്റിന് 13,999 രൂപയും 8 ജിബി + 128 ജിബി വേരിയന്റിന് 15,399 രൂപയുമാണ്‌ വില.

ആൻഡ്രോയിഡ് 10 അടിസ്ഥാനമായ റിയൽമി UI ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് റിയൽമി X7 5ജി പ്രവർത്തിക്കുന്നതെങ്കിലും ഉടൻ പുറത്തിറങ്ങുന്ന റിയൽമി UI 2.0 അപ്‍ഡേറ്റ് സ്മാർട്ട്ഫോണിന് ലഭിക്കും. 6.4 ഇഞ്ച് ഫുൾ എച്ച്ഡി + (1,080×2,400 പിക്‌സൽ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയ്ക്ക് 180Hz ടച്ച് സാമ്പിൾ റേറ്റും 600 നിറ്റ് പീക്ക് ബ്രൈറ്റ്നെസ്സുമുണ്ട്. മാലി-ജി 57 എംസി 3 ജിപിയുവുമായി ചേർന്ന പ്രവർത്തിക്കുന്ന മീഡിയടെക് ഡൈമെൻസിറ്റി 800 U 5ജി SoC പ്രോസസ്സർ ആണ് ഹാൻഡ് സെറ്റിന്.

64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് റിയൽമി X7 5ജിയ്ക്ക്. മുൻവശത്ത്, എഫ് / 2.5 ലെൻസുള്ള 16 മെഗാപിക്സൽ ക്യാമറയാണ്. 65W സൂപ്പർഡാർട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,310mAh ബാറ്ററിയാണ് റിയൽമി X7 5ജിയ്ക്ക്. 5ജി കൂടാതെ ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.1, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക