68 മുതൽ 78 സീറ്റ് വരെ പിടിച്ച് കേരളത്തിൽ എൽ.ഡി.എഫ് തുടർഭരണം നേടുമെന്ന് ട്വന്റിഫോര്‍ ന്യൂസ് പോള്‍ ട്രാക്കര്‍ സര്‍വ്വേ: സർവ്വേയിലെ മറ്റു ഫലങ്ങൾ ഇങ്ങിനെ..


കൊച്ചി: കേരളത്തിൽ
എൽ.ഡി.എഫിന് തുടര്‍ഭരണമുണ്ടാകുമെന്ന് പ്രവചിച്ച് ട്വന്റിഫോര്‍ ന്യൂസ് പോള്‍ ട്രാക്കര്‍ സര്‍വ്വേ. എല്‍ഡിഎഫിന് 68 മുതല്‍ 78 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് സര്‍വ്വേ പ്രവചനം. യുഡിഎഫിന് 62 മുതല്‍ 72 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് സര്‍വ്വേ പറയുന്നു. എന്‍ഡിഎയ്ക്ക് രണ്ടു സീറ്റുകള്‍ വരെയാണ് ട്വന്റിഫോര്‍ സര്‍വ്വേ പ്രവചിക്കുന്നത്.

സർവേയിൽ പങ്കെടുത്ത 42.38 ശതമാനം പേർ എൽഡിഎഫ് ഭരണം നിലനിർത്തുമെന്നാണ് അഭിപ്രായപ്പെട്ടത്. എൽഡിഎഫിന് 68 മുതൽ 78 സീറ്റുകൾ വരെ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഇവർ പറയുന്നു. സർവേയുടെ ഭാഗമായ 40.72 ശതമാനം പേർ യുഡിഎഫിന് 62 മുതൽ 72 സീറ്റുകൾ വരെ ലഭിക്കാമെന്ന് പറയുന്നു. ബിജെപിക്ക് ഒന്നോ രണ്ടോ സീറ്റുകൾ ലഭിക്കുമെന്ന് 16.9 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടു.

പൊതുജനങ്ങളുടെ മനസിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയായിരിക്കുമെന്നും ട്വന്റിഫോര്‍ ന്യൂസ് പോള്‍ ട്രാക്കര്‍ സര്‍വ്വേ വ്യക്തമാക്കുന്നു. 30 ശതമാനം പേരാണ് പിണറായി വിജയനെ മുഖ്യമന്ത്രിയായി ചൂണ്ടിക്കാണിക്കുന്നത്. ഉമ്മന്‍ചാണ്ടിയെ 22 ശതമാനം പേരും രമേശ് ചെന്നിത്തലയെ 18 ശതമാനം പേരുമാണ് പിന്തുണച്ചത്. കെ കെ ശൈലജ ടീച്ചര്‍: 11 ശതമാനം, ഇ ശ്രീധരന്‍: 10 ശതമാനം, കെ സുരേന്ദ്രന്‍: 9 ശതമാനം.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക