പാഠഭാഗം പഠിച്ചില്ല; അടൂരില്‍ ഏഴു വയസുകാരൻ മകന്റെ കാൽപ്പാദത്തിലും വയറിന്മേലും അച്ഛൻ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു


അടൂർ: പത്തനംതിട്ട അടൂരില്‍ ഏഴു വയസുകാരന് നേരെ അച്ഛന്റെ ക്രൂരത. ചട്ടുകം ചൂടാക്കി മകന്റെ വയറിലും കാല്‍ പാദങ്ങളിലും പൊള്ളിച്ചു. മദ്യലഹരിയില്‍ എത്തിയാണ് കുട്ടിയുടെ അച്ഛന്‍ ക്രൂര പീഡനം നടത്തിയത്. ജോലിക്ക് പോകുമ്പോള്‍ പഠിക്കാന്‍ പറഞ്ഞ ഭാഗം പഠിക്കാത്തതിനെ ചൊല്ലിയാണ് മകനെ പൊള്ളിച്ചതെന്നാണ് മൊഴി.

അച്ഛന്‍ ശ്രീകുമാറിനെ അടൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ അടൂര്‍ ചൈല്‍ഡ് ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതിയെ ഇന്ന് പത്തനംതിട്ട കോടതിയില്‍ ഹാജരാക്കും.

ഇക്കഴിഞ്ഞ കഴിഞ്ഞ 30 ന് വൈകിട്ടാണ് സംഭവം നടന്നതെന്നാണ് വിവരം. ജോലിക്ക് പോകുന്നതിന് മുന്‍പ് മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് പഠിക്കാനായി പാഠഭാഗങ്ങള്‍ നല്‍കിയിരുന്നു. തിരിച്ചെത്തി ചോദ്യം ചോദിച്ചപ്പോള്‍ ഉത്തരം പറയാത്തതിനെ തുടര്‍ന്നാണ് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചത്. സംഭവം നാട്ടുകാരാണ് ചൈല്‍ഡ് ലൈനില്‍ അറിയിച്ചത്. ചൈല്‍ഡ് ലൈന്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക