കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 74 കാരനായ പാസ്റ്റർ പിടിയിൽ. ഇടുക്കി കൊന്നത്തടി സ്വദേശി മാത്യുവാണ് അറസ്റ്റിലായത്. കുന്നത്തുനാട് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മാത്യുവിനെ കോലഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. പാസ്റ്റർ പീഡനത്തിനിരയാക്കിയ വിവരം കുട്ടി അമ്മയെ അറിയിക്കുകയും തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയുമായിരുന്നു. പെരുമ്പാവൂർ ഡിവൈഎസ്പി എൻ ആർ ജയരാജിന്റെ നേതൃത്വത്തിൽ കുന്നത്തുനാട് പോലീസ് ഇൻസ്പെക്ടർ സി ബിനുകുമാർ, സബ് ഇൻസ്പെക്ടർ എബി ജോർജ്, എ എസ് ഐ വേണുഗോപാലൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൾ മനാഫ്, എ ഒ പ്രമോദ്, കെ ആർ പ്രിയ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.