'രാമന്റെ ഇന്ത്യയില്‍ 93, സീതയുടെ നേപ്പാളില്‍ 53 രൂപ, രാവണന്റെ ലങ്കയില്‍ 51'; രാജ്യത്തെ ഇന്ധന വില വർധവിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി


ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധന വിലക്കയറ്റത്തെ വിമര്‍ശിച്ച് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്‌മണ്യന്‍ സ്വാമി. 'രാമന്റെ ഇന്ത്യയില്‍ പെട്രോളിന് 93 രൂപ. സീതയുടെ നേപ്പാളില്‍ 53 രൂപ. രാവണന്റെ ലങ്കയില്‍ 51 രൂപയും' എന്നെയുഴതിയ ചിത്രം ട്വീറ്റ് ചെയ്താണ് സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ വിമര്‍ശനം. 

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞിട്ടും ഇന്ത്യയിലെ ഇന്ധനവില ക്രമാധീതമായി ഉയരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്ര നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ചുള്ള ട്വീറ്റ് ഇതിനോടകം നിരവധി പേര്‍ റീട്വീറ്റ് ചെയ്തിട്ടുണ്ട്. 

രാജ്യത്തെ ഇന്ധനവില എക്കാലത്തെയും റെക്കോര്‍ഡ് കുതിപ്പിലാണ്. മുംബൈയില്‍ ഒരുലിറ്റര്‍ പെട്രോളിന് 92.86 രൂപയാണ് വില. ഡീസലിന് 86.30 രൂപയും.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക