ഡോളര്‍ കടത്ത് കേസിലും എം. ശിവശങ്കറിന് ജാമ്യം; 98 ദിവസം നീണ്ട ജയിൽവാസത്തിനൊടുവിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഇന്ന് പുറത്തിറങ്ങും


കൊച്ചി: വിവാദമായ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ജയില്‍ മോചിതനാകുന്നു. ഡോളര്‍ കടത്ത് കേസിലും ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് 98 ദിവസത്തെ റിമാന്‍ഡിനു ശേഷം ജയില്‍ മോചിതനാകുന്നത്. നേരത്തെ സ്വര്‍ണക്കടത്ത്, കള്ളപ്പണം വെളുപ്പിച്ച കേസുകളില്‍ ജാമ്യം ലഭിച്ചിരുന്നു.

ഈജിപ്യന്‍ പൗരന്‍ ഖാലിദുമായി ചേര്‍ന്ന് ശിവശങ്കറും സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷും വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്നാണ് കസ്റ്റംസിന്റെ് കേസ്. കഴിഞ്ഞയാഴ്ചയാണ് കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ട് ലക്ഷം രൂപ ബോണ്ടായി കെട്ടിവയ്ക്കണം. രണ്ട് ആള്‍ജാമ്യം നല്‍കണം. പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഡോളര്‍ കടത്തു കേസിലെ മുഖ്യപ്രതി ശിവശങ്കര്‍ അല്ലെന്ന നിലപാടാണ് കസ്റ്റംസും സ്വീകരിച്ചത്. അതുകൊണ്ട്തന്നെ ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ കസ്റ്റംസ് എതിര്‍ത്തുമില്ല. വിദേശത്തേക്ക് 1.90 കോടി രൂപയുടെ ഡോളര്‍ കടത്തിയെന്നാണ് കേസ്. കേസിലെ മറ്റ് പ്രതികള്‍ ഇത സംബന്ധിച്ച മൊഴികള്‍ നല്‍കിയിരുന്നു.

ഒക്‌ടോബര്‍ 27നാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിച്ച കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റു ചെയ്തത്. പിന്നീടാണ് സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റു രേഖപ്പെടുത്തിയത്.

കഴിഞ്ഞയാഴ്ച എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ശിവശങ്കറിനെ പ്രതിചേര്‍ത്തിട്ടില്ല. മൂന്നു തവണ എന്‍.ഐ.എ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ശിവശങ്കറിന്റെ അക്കൗണ്ടിന്റെ പണം സ്വര്‍ണക്കടത്തിലൂടെ ലഭിച്ചതാണെന്നും അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും എന്‍.ഐ.എ പറയുന്നു. സ്വര്‍ണക്കടത്തിലുടെ ലഭിച്ച പണം തീവ്രവാദ പ്രവര്‍ത്തനത്തിന് മാറ്റിയിട്ടുണ്ടെന്നും എന്‍.ഐ.എ പറയുന്നു.

ശിവശങ്കറിന്റെ അക്കൗണ്ടുകളില്‍ കണ്ടെത്തിയ പണം ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച കമ്മീഷനാണെന്നും കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പറയുന്നു. ലൈഫ് മിഷന്‍, കെ-പദ്ധതികളുടെ വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്‌നയ്ക്കും യുണിടാക്ക് എം.ഡിക്കും ചോര്‍ത്തി നല്‍കിയെന്നും ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക