എയർടെൽ ഉപഭോക്താക്കൾക്കൊരു സന്തോഷ വാർത്ത.!! പുതിയ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം സൌജന്യ ഡാറ്റ കൂപ്പണുകൾ നേടാൻ അവസരം


എയർടെൽ പ്രീപെയ്ഡ് വരിക്കാർക്ക് 6 ജിബി വരെ സൌജന്യ ഡാറ്റ നൽകുന്ന സൌജന്യ ഡാറ്റ കൂപ്പൺ ഓഫർ നൽകുന്നുണ്ട്. എയർടെല്ലിന് നിരവധി അൺലിമിറ്റഡ് കോംബോ പ്രീപെയ്ഡ് പ്ലാനുകളുണ്ട്. ഈ പ്ലാനുകളിൽ ചില പ്ലാനുകൾക്കൊപ്പമാണ് സൌജന്യ ഡാറ്റ കൂപ്പണുകൾ നൽകുന്നത്. 219 രൂപ മുതൽ ആരംഭിക്കുന്ന പ്ലാനുകൾക്കൊപ്പമാണ് കൂപ്പണുകൾ ലഭിക്കുന്നത്. ഇത്തരത്തിൽ 1 ജിബി ഡാറ്റ വീതമുള്ള ആറ് വൗച്ചറുകൾ വരെ എയർടെൽ നൽകുന്നുണ്ട്. അനുവദിക്കുന്നു.

ഒരു ഉപഭോക്താവ് 28 ദിവസത്തെ വാലിഡിറ്റിയുള്ള എയർടെല്ലിന്റെ അൺലിമിറ്റഡ് കോംബോ പായ്ക്ക് തിരഞ്ഞെടുക്കുകയാണെങ്കിൽ 1 ജിബി ഡാറ്റ വീതമുള്ള രണ്ട് കൂപ്പണുകൾ ലഭിക്കും. ഇതുപോലെ 56 ദിവസം 84 ദിവസം വാലിഡിറ്റിയുള്ള ഏതെങ്കിലും പ്ലാനുകളിലൊന്ന് തിരഞ്ഞെടുത്താൽ ഉപയോക്താക്കൾക്ക് നാല്, ആറ് വൗച്ചറുകൾ ലഭിക്കും. എയർടെൽ ഫ്രീ ഡാറ്റ കൂപ്പണുകൾ എല്ലാ പ്ലാനുകൾക്കൊപ്പവും ലഭിക്കില്ല. 14 പ്ലാനുകളിൽ ഈ ഓഫർ ലഭ്യമാണ്.

സൌജന്യ ഡാറ്റ കൂപ്പണുകൾ ലഭിക്കുന്ന പ്ലാനുകൾ

എയർടെല്ലിന്റെ 219 രൂപ, 249 രൂപ, 279 രൂപ, 289 രൂപ, 298 രൂപ, 349 രൂപ, 398 രൂപ, 448 രൂപ എന്നീ 28 ദിവസം വാലിഡിറ്റി നൽകുന്ന പ്ലാനുകൾക്കൊപ്പം 1 ജിബി ഡാറ്റ വീതമുള്ള രണ്ട് കൂപ്പണുകളാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ലഭിക്കും. 399 രൂപ, 449 രൂപ, 558 രൂപ, 599 രൂപ നിരക്കുകളിൽ ലഭിക്കുന്ന 56 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾക്കൊപ്പം 1 ജിബി ഡാറ്റ ലഭിക്കുന്ന നാല് കൂപ്പണുകൾ ലഭിക്കും. മൊത്തം നാല് ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 598 രൂപ, 698 രൂപ പ്ലാനുകളിൽ 1 ജിബി ഡാറ്റയുടെ ആറ് കൂപ്പണുകളാണ് ലഭിക്കുന്നത്. ഇത് 84 ദിവസത്തെ വാലിഡിറ്റി നൽകുന്ന പ്ലാനുകളാണ്.

മുകളിൽ സൂചിപ്പിച്ച പ്ലാനുകളിൽ ഏതെങ്കിലും റീചാർജ് ചെയ്ത ശേഷം സൌജന്യ ഡാറ്റ കൂപ്പണുകൾ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് ഓട്ടോമാറ്റിക്കായി ക്രെഡിറ്റ് ചെയ്യപ്പെടും. ഈ ഓഫർ എല്ലാ ഉപയോക്താക്കൾക്കും ലഭിക്കുകയില്ല. എയർടെൽ താങ്ക്സ് മൊബൈൽ ആപ്പ് വഴി റീചാർജ് ചെയ്യുന്ന ആളുകൾക്ക് മാത്രമേ ഈ സൌജന്യ ഡാറ്റ ഓഫർ ലഭിക്കുകയുള്ളു. എയർടെൽ താങ്ക്സ് ആപ്പ് ഗൂഗിൾ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ നിന്നും സൌജന്യമായി ഡൌൺലോഡ് ചെയ്യാം.

എയർടെൽ താങ്ക്സ് ആപ്പിലെ ‘മൈ കൂപ്പൺസ്' എന്ന വിഭാഗത്തിൽ നിന്ന് ഉപയോക്താക്കൾക്ക് അവരുടെ കൂപ്പണുകൾ കാണാനും ക്ലെയിം ചെയ്യാനും കഴിയും. കൂപ്പണുകളുടെ വാലിഡിറ്റി മൈ കൂപ്പൺസ് വിഭാഗത്തിൽ തന്നെ കാണാം. ഉപയോക്താക്കൾക്ക് ഈ വിഭാഗത്തിൽ നിന്ന് തന്നെ കൂപ്പണുകൾ റിഡീം ചെയ്യാൻ കഴിയും. എയർടെൽ താങ്ക്സ് ആപ്പിലെ മൈ കൂപ്പൺ വിഭാഗം തിരഞ്ഞെടുത്ത് 1 ജിബി ഡാറ്റ കൂപ്പൺ റിഡീം ചെയ്യുന്നതിനുള്ള ഓപ്ഷൻ ലഭിക്കും.

എയർടെല്ലിന്റെ സൌജന്യ ഡാറ്റ കൂപ്പൺ ക്ലെയിം ചെയ്താൽ അതിലൂടെ ലഭിക്കുന്ന ഡാറ്റ ആനുകൂല്യത്തിന്റെ വാലിഡിറ്റി ആ ദിവസം മാത്രമായിരിക്കും. രാവിലെ 11 മണിക്ക് 1 ജിബി ഡാറ്റ കൂപ്പൺ ആക്ടിവേറ്റ് ചെയ്താൽ രാത്രി 12 മണിക്ക് തന്നെ വാലിഡിറ്റി അവസാനിക്കും. രാത്രി 12 മണിക്ക് ശേഷമാണ് ഈ കൂപ്പൺ ആക്ടിവേറ്റ് ചെയ്യുന്നതെങ്കിൽ ദിവസം മുഴുവൻ വാലിഡിറ്റി ലഭിക്കും.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക