അരിയിൽ ഷുക്കൂർ അനുസ്മരണവും, ചികിത്സാ ധനസഹായ വിതരണവും നടത്തി


പേരാവൂർ: ഖത്തർ കെ.എം.സി.സിയുടെയും മുസ്ലീം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ അരിയിൽ ഷുക്കൂർ അനുസ്മരണവും
ചികിത്സാ ധനസഹായ വിതരണവും തദ്ധേശ തെരെഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികൾക്കുള്ള അനുമോദനവും പേരാവൂർ ലീഗ് ഓഫീസിൽ വച്ച് നടന്നു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പൂക്കോത്ത് സിറാജിന്റെ അദ്ധ്യക്ഷതയിൽ ജില്ല മുസ്ലിം ലീഗ് വ സ്ത്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു.

ചികിത്സാ ധനസഹായ വിതരണം ഇരിട്ടി ബ്ലോക്ക് പ്രസിഡന്റ് കെ വേലായുധൻ നിർവ്വഹിച്ചു, സി അബ്ദുല്ല, അഷറഫ് ആറളം, അരിപ്പയിൽ മുഹമ്മദ് ഹാജി, അഷ്റഫ് കേളകം, തറാൽ ഹംസ ഹാജി, അജ്മൽ ആറളം, നസീർ ആറ്റ, സി കെ ശംസീർ , സമീർ പുന്നാട്, നാസ്സർ കേളോത്ത്, അബ്ദുൾ ഖാദർ കോമ്പിൽ , ബഷീർ വെളിയബ്ര ,ശഫീഖ് സുലൈമാൻ , മുസ പേരാവൂർ, സാവാദ് പെരിയത്തിൽ, ലത്തീഫ് ശിവപുരം, പി വി ഇബ്രാഹിം, റയിഹാനത്ത് സുബി , ബൽക്കിസ് ചാവശ്ശേരി, സാജിത ചൂര്യാട്ട്, എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക