വാക്കു തർക്കത്തിനിടെ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു; അയൽവാസി കൊലക്കുറ്റത്തിന് അറസ്റ്റിൽ


കൊല്ലം: കുരീപ്പുഴയില്‍ അയല്‍ക്കാര്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കത്തിനിടെ കുഴഞ്ഞു വീണ ഗൃഹനാഥൻ മരിച്ചു. കുരീപ്പുഴ വടക്കേച്ചിറ സ്വദേശി ഷഹറുദ്ദീന്‍ കോയയാണ് മരിച്ചത്. സംഭവത്തിൽ ഷഹറുദ്ദീന്റെ അയൽവാസി വിജയകുമാറിനെ കൊലപാതകകുറ്റം ചുമത്തി അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തു.

ഷഹറുദ്ദീന്റെ വീട്ടുകാരും അയല്‍ക്കാരും തമ്മിൽ വഴക്ക് പതിവായിരുന്നതായാണ് റിപ്പോർട്ട്. ഞായറാഴ്ച്ച രാത്രിയും വഴക്കുണ്ടായി. ഇതിനിടെ ഷഹറുദ്ദീൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ അഞ്ചാലുംമൂട്ടിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജില്ലാ ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് വ്യക്തമായി.

അതേസമയം, വഴക്കിനിടെ ഉണ്ടായ കല്ലേറിൽ പരുക്കേറ്റാണ് ഷഹറുദ്ദീൻ മരിച്ചതെന്ന് കുടുംബം ആരോപിച്ചു. ഹൃദ്രോഗിയാണെന്ന് അറിഞ്ഞിട്ടും ജീവഹാനിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വഴക്കുണ്ടാക്കിയെന്നാണ് പൊലീസ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജയകുമാറിനെതിരെ കൊലപാതകക്കുറ്റം ചുമത്തിയത്

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക