ലഹരി മാഫിയക്കെതിരെ പ്രതികരിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറി ജോയിയുടെ വീടു കയറി ആക്രമിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ


തൃശൂർ: കുന്നത്തുംകര സിപിഎം ബ്രാഞ്ച് സെക്രട്ടറി ജോയിയുടെ വീടു കയറി ആക്രമിച്ച സംഭവത്തിൽ പറവട്ടാനി കുന്നുകര പാലക്കൽ രാജേഷ്( 35), കാച്ചേരി കുരുതുകുളങ്ങര തൊമ്മൻ (ലിന്റോ–31) എന്നിവരെ എസിപി വി.കെ. രാജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കുന്നത്തുംകരയിൽ കഞ്ചാവും നിരോധിത ലഹരി ഗുളികകളും വ്യാപകമാണെന്ന സമൂഹ മാധ്യമത്തിലെ കുറിപ്പിന്റെ പേരിലാണു 31നു പുലർച്ചെ അക്രമം നടത്തിയത്.

ജോയിയുടെ ഭാര്യയ്ക്കും മകനും അപകടത്തിൽ പരുക്കുപറ്റിയിരുന്നു. പ്രതികൾക്കെതിരെ മണ്ണുത്തി, ഒല്ലൂർ പൊലീസ് സ്റ്റേഷനുകളിൽ മറ്റു കേസുകളും ഉണ്ട്.എസ്എച്ച്ഒ എം. ശശിധരൻ പിള്ള, എസ്ഐമാരായ പ്രദീപ് കുമാർ, കെ. കെ. സുരേഷ് കുമാർ, വേണുഗോപാലൻ, പൊലീസ് ഓഫിസർമാരായ രഞ്ജിത്ത്, രാജേഷ്, വിനീഷ്, ശ്യാംരാജ്, സിവിൽ പൊലീസ് ഓഫിസർ രഞ്ജിത്ത് എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക