ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിജയമ്മ ഫിലെന്ദ്രൻ രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. നേതൃത്വത്തിന് നിരന്തരമായ സമ്മർദ്ദങ്ങൾക്കൊടുവിൽ ആണ് വിജയമ്മ ഫിലേന്ദ്രൻ രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയത്.
പട്ടികജാതി വനിതയ്ക്ക് പ്രസിഡണ്ട് സ്ഥാനം സംവരണം ചെയ്തിട്ടുള്ള ചെന്നിത്തലയിൽ ബിജെപിയും യുഡിഎഫും ആറ് സീറ്റ് വീതവും സിപിഎമ്മിന് അഞ്ചു സീറ്റുമാണ് ലഭിച്ചിരുന്നത്. യുഡിഎഫിൽ പട്ടികജാതി വനിതാ വിജയിക്കാത്ത തിനാൽ അവർക്ക് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാൻ ആയില്ല. എന്നാൽ ആറു സീറ്റുള്ള ബിജെപി അധികാരത്തിൽ വരുന്നത് തടയുവാൻ സിപിഎം സ്ഥാനാർത്ഥിയെ യുഡിഎഫ് പിന്തുണചതോടെ ആണ് സിപിഎമ്മിലെ വിജയമ്മ പ്രസിഡണ്ടായത്. എന്നാൽ ഒരു മുന്നണിയുടെയും പിന്തുണയോടെ അധികാരം വേണ്ടെന്ന് സിപിഎം സംസ്ഥാന വ്യാപകമായി എടുത്ത തീരുമാനത്തെ തുടർന്നാണ് ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ സിപിഎം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടത്. എന്നിട്ടും വഴങ്ങാതിരുന്ന സംഭവം സിപിഎമ്മിന് തലവേദനയായിരുന്നു. എന്നാൽ നിർദേശം വന്ന് രണ്ട് ആഴ്ചക്ക് ശേഷമാണ് ഇപ്പോൾ രാജി വെച്ചത്. പാർട്ടി നടപടിയെടുക്കുമെന്ന് അന്ത്യശാസനം നൽകിയിട്ടും ആദ്യം വഴങ്ങാതിരുന്ന വിജയമ്മ പിന്നീട് നിലപാട് മയപ്പെടുത്തുക ആയിരുന്നു. സിപിഎം പഞ്ചായത്ത് പ്രസിഡന്റിന്റെ രാജിയോടെ ചെന്നിത്തല പഞ്ചായത്ത് ഭരണത്തിൽ ബിജെപി എത്തും എന്നുള്ള കാര്യം ഉറപ്പായി.
എന്നാൽ ചെന്നിത്തല പഞ്ചായത്തിൽ ഭാരതീയ ജനതാ പാർട്ടിയെ അധികാരത്തിൽ നിന്നും അകറ്റി നിർത്തു ന്നതിനു വേണ്ടി LDF UDF അധാർമികമായാ ഉണ്ടാക്കിയ ധാരണ ആയിരുന്നു പ്രസിഡന്റ് പദവി CPM ന് നൽകിയത്. ബി ജെ പി അധികാരത്തിൽ വരുന്നത് രണ്ട് മുന്നണികളും ഭയപ്പെടുന്നു. കോൺഗ്രസ് നൽകിയ പിന്തുണയിൽ ലഭിച്ച പ്രസിഡന്റ് പദവി CPM വേണ്ട എന്ന വെച്ചതോടെ കോൺഗ്രസ്സ് നാണം കെട്ടിരിക്കുകയാണ്. ഇതിനോട് കോൺഗ്രസ് നേതൃത്വം പ്രതികരിക്കണം. ബി ജെ പി യുടെ സമരത്തിന്റെ ഫലമാണ് പ്രസിഡൻറിന്റെ രാജി എന്ന് സംസ്ഥാന കമ്മിറ്റയഗവും പാർലമെൻററി നേതാവുമായ ജി.ജയദേവ് പറഞ്ഞു. വർഗീയ ശക്തികളെ
അധികാരത്തിൽ
നിന്ന് മാറ്റി നിർത്താനായിട്ടാണ് കോൺഗ്രസ് പാർട്ടി
സിപിഎം നെ പിന്തുണച്ചത് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വെക്കുന്നതോടെ വർഗീയ പാർട്ടികൾക്ക് അനുകൂലമായ നയമാണ് സിപിഎം എടുത്തത് എന്ന് പകൽ പോലെ വ്യക്തമായിരിക്കുകയാണ് എന്നും കോൺഗ്രസ്സ് പാർലമെന്ററി പാർട്ടി ലീഡർ എൻ രവികുമാർ പറഞ്ഞു