കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാനൊരുങ്ങി കുവൈത്ത്: കര്‍ഫ്യു നടപ്പാക്കാന്‍ പൂർണ്ണ സജ്ജമെന്ന് സെെന്യം


കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നടപ്പാക്കാൻ സജ്ജമാണെന്ന് കുവൈത്ത് സേനാവിഭാഗങ്ങൾ അറിയിച്ചു. പൊലീസും നാഷണൽ ഗാർഡും ആണ് കർഫ്യൂ പ്രഖ്യാപനം ഉണ്ടായാൽ ഏതു സമയത്തും നടപ്പാക്കാൻ പൂർണ സജ്ജമാണെന്ന് വ്യക്തമാക്കിയത്.

കോവിഡ് വ്യാപനം സങ്കീർണമായി തുടരുന്ന സാഹചര്യത്തിൽ ഭാഗിക കർഫ്യൂ ഏർപ്പെടുത്തിയേക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. ഏതു സമയത്തും പെെട്ടന്ന് പ്രഖ്യാപനമുണ്ടായാൽ നടപ്പാക്കാൻ പോലീസും നാഷണൽ ഗാർഡും ആക്ഷൻ പ്ലാൻ ആവിഷ്കരിച്ചിട്ടുണ്ട്. റോഡുകളിലും റെസിഡൻഷ്യൽ ഏരിയകളിലും സെക്യൂരിറ്റി പോയൻറുകൾ തീർക്കേണ്ട ഭാഗങ്ങൾ നിശ്ചയിക്കുകയും ഉദ്യോഗസ്ഥർക്ക് മാർഗ നിർദേശം നൽകുകയും ചെയ്തു.

ഇതുവരെ കർഫ്യൂ സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും സർക്കാർ സ്ഥിതി നിരീക്ഷിക്കുകയാണെന്നും സർക്കാർ വക്താവ് താരിഖ് അൽ മസ്റം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാജ്യത്തു കോവിഡ് പ്രതിരോധ നടപടികൾക്ക് നേതൃത്വം നല്‍കുന്ന കൊറോണ എമർജൻസി കമ്മിറ്റി ഞായറാഴ്ച യോഗം ചേരുന്നുണ്ട്.

കമ്മിറ്റി നൽകുന്ന ശിപാർശകളുടെ അടിസ്ഥാനത്തിൽ മന്ത്രി സഭയാണ് തീരുമാനം എടുക്കുക. തിങ്കളാഴ്ചയോ ബുധനാഴ്ചയോ ചേരുന്ന യോഗത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. ദേശീയ ദിനാഘോഷത്തിനോടനുബന്ധിച്ച് ഒത്തുകൂടലുകൾ ഒഴിവാക്കാൻ ഭാഗിക കർഫ്യൂ ഏർപ്പെടുത്തണമെന്ന ശിപാർശയും മന്ത്രി സഭയുടെ പരിഗണയിലാണ്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക