കോവിഡ് വ്യാപനം; പ്രോട്ടോക്കോൾ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പൂട്ടിടും: നിയന്ത്രണങ്ങൾ കടുപ്പിച്ച് സൗദി- Covid Saudi Arabia


റിയാദ്: സൗദിയിൽ കോവിഡ് വ്യാപനം ശക്തമായതോടെ മുൻകരുതൽ ശക്തമാക്കി. കോവിഡ് പ്രോട്ടോകോൾ ലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങൾ പിഴ ഈടാക്കി അടപ്പിക്കാൻ നഗര ഗ്രാമ മന്ത്രാലയം ഉത്തരവിട്ടു. വിട്ടുവീഴ്ച വേണ്ടെന്ന് വാണിജ്യ മന്ത്രിയും പറഞ്ഞു. താമസ സ്ഥലങ്ങളിൽ കൂടുതൽ പേർ കൂടിച്ചേരുന്നതിനും വിലക്കുണ്ട്.

കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് സൗദിയുടെ തീരുമാനം. ഇതു പ്രകാരം, രാജ്യത്ത് കൊവിഡ് മുൻകരുതൽ പാലിച്ചില്ലെങ്കിൽ കടകൾ മുന്നറിയിപ്പ് നൽകാതെ അടപ്പിക്കും. നഗരഗ്രാമ മന്ത്രി മാജിദ് അല്‍ ഹുഖൈല്‍ ആണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. വാണിജ്യ മന്ത്രി മാജിദ് അൽ ഖസബിയും സ്ഥാപനങ്ങൾക്കു മേൽ നിയന്ത്രണം ശക്തമാക്കാൻ ഗവർണറേറ്റുകൾക്ക് നിർദേശം നൽകി. സ്ഥാപനങ്ങൾക്കകത്ത് പ്രോട്ടോകോൾ ലംഘനം വ്യാപകമായി കണ്ടെത്തുന്ന സാഹചര്യത്തിലാണ് തീരുമാനം.

ഹോട്ടലുകൾ, റസ്റ്റോറന്‍റുകള്‍, ഷോപ്പിങ് മാളുകൾ, കടകൾ എന്നിവക്കെല്ലാം നിർദേശം ബാധകമാണ്. ചുരുക്കത്തിൽ കടയിലേക്ക് ഉപഭോക്താവ് മാസ്ക് ധരിക്കാതെ പ്രവേശിച്ചാൽ പോലും മിനിമം പതിനായിരം റിയാൽ ഈടാക്കി കട അടപ്പിക്കും. കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത വ്യക്തികൾക്കും പിഴയുണ്ടാകും. നേരത്തെ ഒരു വട്ടം പിഴ ലഭിച്ചവർക്ക് ഇനിയും പിഴ ലഭിച്ചാൽ ഇരട്ടിയാകും തുക അടക്കേണ്ടി വരിക.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക