സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കമ്മീഷണറെ വാഹനത്തിൽ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ച സംഭവം; രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു


കൽപ്പറ്റ: കസ്റ്റംസ് കമ്മീഷണർ സുമിത്കുമാറിനെ പിന്തുടർന്ന് രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ അദ്ദേഹത്തിന് നേരെ ആക്രമണം നടന്നിരുന്നു. തന്നെ അപായപ്പെടുത്താൻ ശ്രമിച്ചെന്നും, കൽപ്പറ്റയിൽ വച്ചാണ് ആക്രമണം നടന്നതെന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു. സംഭവത്തിൽ കൽപ്പറ്റ പോലീസ് കേസ് എടുത്ത് ഇന്നലെ അന്വേഷണം ആരംഭിച്ചിരുന്നു.

ഇതിൻറെ ഭാഗമായി നടന്ന അന്വേഷണത്തിൽ ആണ് സുമിത് കുമാറിനെ പിന്തുടർന്ന് രണ്ട് പേരെ പോലീസ് ആസ്റ്റഡിയിൽ എടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. എന്നാൽ ഇ​വ​ർ ക​മ്മീ​ഷ​ണ​റെ ബോ​ധ​പൂ​ർ​വ​മ​ല്ല പി​ന്തു​ട​ർ​ന്ന​തെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. കൊ​ടു​വ​ള്ളി മു​ത​ൽ എ​ട​വ​ണ്ണ​പ്പാ​റ വ​രെ​യാ​ണ് സം​ഘം ക​മ്മീ​ഷ​ണ​റെ പി​ന്തു​ട​ർ​ന്ന​ത്.

ഇന്നലെ മലപ്പുറം എടവണ്ണപ്പാറയിൽ വച്ചാണ് ആക്രമണം നടന്നത്. അദ്ദേഹത്തിൻറെ വാഹനത്തിൽ ഒരു സംഘം വാഹനം കൊണ്ടുവന്ന് ഇടിപ്പിക്കുകയായിരുന്നു. സുമിത്കുമാർ ഡോളർ കടത്ത്, സ്വർണ്ണക്കള്ളക്കടത്ത് എന്നീ കേസുകൾ അന്വേഷിക്കുന്ന സംഘത്തിന്റെ തലവനാണ്. കസ്റ്റംസ് പ്രിവന്റീവിന്റെ ഓഫിസ് ഉദ്ഘാടനം ചെയ്ത് മടങ്ങുമ്പോൾ ആണ് ആക്രമണം നടന്നത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക