തച്ചമ്പാറയില്‍ ദേശീയ പാതയോരത്ത് അഴുകിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി: നഗ്‌നമായ അവസ്ഥയില്‍ കിടന്നിരുന്ന മൃതദേഹത്തിന്റെ കൈകാലുകൾ മുറിച്ചുമാറ്റിയ നിലയിൽ


മണ്ണാർക്കാട്: തച്ചമ്പാറയില്‍ കോഴിക്കോട്-പാലക്കാട് ദേശീയ പാതയോരത്ത് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി.ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് മൃതദേഹം പാതയോരത്ത് കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.ഇതിനെതുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.തച്ചമ്പാറ പുതിയ പെട്രോള്‍ പമ്പിന് അടുത്തായാണ് 43വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുള്ളതാണെന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

നഗ്‌നമായ അവസ്ഥയില്‍ കമിഴ്ന്ന് കിടന്നിരുന്ന മൃതദേഹം കൈകാലുകൾ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. സ്ഥലത്തെത്തി പരിശോധന നടത്തിയ കല്ലടിക്കോട് പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഒരാഴ്ചയ്ക്കിടെ മണ്ണാര്‍ക്കാട്, തച്ചമ്പാറ ഭാഗങ്ങളില്‍നിന്ന് ആരെയും കാണാതായതായി പരാതിയൊന്നുമില്ലെന്നാണ് പൊലീസ് നല്‍കുന്നവിവരം. ദേശീയപാത കടന്നുപോകുന്ന പ്രദേശമായതിനാല്‍ മറ്റെവിടെയോവെച്ച് കൊലപാതകം നടത്തിയശേഷം മൃതദേഹം തച്ചമ്പാറയില്‍ ഉപേക്ഷിച്ചതാകുമെന്നാണ് നിഗമനം. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക