പത്താം ക്ലാസ് വിദ്യാർത്ഥിനി വീടിന് വെളിയിലെ ശുചിമുറിയിൽ പൊള്ളലേറ്റു മരിച്ച നിലയിൽ


തിരുവനന്തപുരം: വെഞ്ഞാറമൂടിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഇടവംപറമ്പ് കൃഷ്ണാംബുജത്തിൽ പരേതരായ മണിമോഹന്റെയും മിനിമോളുടെയും മകൾ കൃഷ്ണപ്രിയ (15) ആണ് മരിച്ചത്. കുട്ടിയുടെ വീടിനോട് ചേർന്നുള്ള കുളിമുറിയിൽ നിന്നു പുക ഉയരുന്നത് കണ്ട അയൽവാസികൾ ഓടിയെത്തി വാതിൽ പൊളിച്ച് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.

ആത്മഹത്യയാണന്നാണ് പ്രാഥമിക നിഗമനം. വെഞ്ഞാറമൂട് പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക