എവിടെ വേണമെങ്കിലും മല്‍സരിക്കാന്‍ തയ്യാറെന്ന് ധർമജൻ, ബാലുശ്ശേരി വിട്ടുനൽകില്ല പിണറായിക്കെതിരെ ധർമ്മടത്ത് മത്സരിക്കട്ടെയെന്ന്- ദളിത്‌ കോൺഗ്രസ്‌


കോഴിക്കോട്: സിനിമാതാരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി ബാലുശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന ചര്‍ച്ചകള്‍ മുറുകുന്നതിനിടെ പ്രതിഷേധവുമായി ദലിത് കോണ്‍ഗ്രസ്.
എവിടെ വേണമെങ്കിലും മല്‍സരിക്കാന്‍ തയ്യാറാണെന്ന ധര്‍മ്മജന്റെ ഈ പ്രസ്താവനയില്‍ പിടിച്ചാണ് ദലിത് കോണ്‍ഗ്രസിന്റെ വരവ്.
സംവരണ സീറ്റില്‍ സെലിബ്രിറ്റികളെ കൊണ്ടുവരരുതെന്ന് പറയുന്ന ദലിത് കോണ്‍ഗ്രസ്, പിണറായി വിജയനെതിരെ ധര്‍മ്മജന്‍ ധര്‍മ്മടത്ത് മല്‍സരിക്കട്ടെയെന്നും ചൂണ്ടിക്കാട്ടുന്നു.

ചര്‍ച്ച പുരോഗമിക്കുകയാണെന്നും സാധ്യത തള്ളികളയാനാകില്ലെന്നും
ജില്ലാ നേതൃത്വം തുറന്നു പറഞ്ഞതോടെയാണ് ധര്‍മ്മജനും നിലപാട് വ്യക്തമാക്കിയത്.
ധര്‍മ്മജന് ബാലുശേരിയില്‍ തന്നെ മല്‍സരിക്കണമെന്നില്ലാത്തതിനാല്‍ സംവരണ മണ്ഡലമായ ബാലുശേരി ദലിത് കോണ്‍ഗ്രസിന് നല്‍കണം.
ഒപ്പം പിണറായി വിജയനെതിരെ ധര്‍മ്മടത്ത് ധര്‍മ്മജനെ രംഗത്തിറക്കണം. ആവശ്യം രേഖാമൂലം കെപിസിസി നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക