സേവാ വാഹിനിയുടെ ആംബുലൻസിൽ നിന്നും തോക്ക് കണ്ടെത്തിയ സംഭവം; പറവൂരിൽ ആസൂത്രിത കലാപത്തിനുള്ള ശ്രമമെന്ന്- ഡി.വൈ.എഫ്.ഐ


പറവൂർ: അമ്പാടി സേവാ കേന്ദ്രത്തിൻ്റെ വാഹനമായ സേവാ വാഹിനി ആംബുലൻസ് ഡ്രൈവറെയും കൂട്ടാളിയെയും തോക്കുമായി പിടികൂടിയ സംഭവം തെരഞ്ഞെടുപ്പിനു മുന്നോടിയായി പറവൂരിൽ കലാപത്തിന് ആർഎസ്എസ് തയ്യാറെടുക്കുന്നതായി ഡിവൈഎഫ്ഐ.
ഞായറാഴ്ച വൈകുന്നേരത്തോടെ കൂടിയാണ് സേവാ കേന്ദ്രത്തിൽ ഡ്രൈവറായ മിഥുനെ തോക്കുമായി പോലീസ് പിടികൂടുന്നത്. പോലീസിനെ കണ്ടയുടനെ തോക്ക് കൈവശം വച്ചിരുന്ന മിഥുൻ ആംബുലൻസിന് അകത്തേക്ക് കയറുകയായിരുന്നു.

അതേസമയം ആംബുലൻസിൽ മറ്റൊരു ഡ്രൈവറായ ശങ്കർ ഇരിപ്പുണ്ടായിരുന്നു. ഈ സമയം തന്നെ ആംബുലൻസിന് അരികിലൂടെ എസ്ഡിപിഐയുടെ പ്രകടനം കടന്നുപോകുമ്പോഴായിരുന്നു ഈ സംഘപരിവാർ പ്രവർത്തകനെ തോക്കുമായി പിടികൂടി എന്നതും കലാപത്തിനുള്ള ശ്രമം ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു ബോധപൂർവ്വമായി പറവൂരിലെ ക്രമസമാധാനം തകർക്കുന്നതിനു വേണ്ടി ഉള്ള ശ്രമം ആണ് RSS നടത്തുന്നത്.

കൃത്യമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ പറവൂർ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എസ്.സന്ദീപ് പ്രസ്താവനയിലൂടെ അറിയിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക