നിയമനടപടികൾ അവസാനിപ്പിക്കാതെ ചർച്ചക്കില്ല: നിലപാട് കടുപ്പിച്ച് കർഷക സംഘടനകൾ


ന്യൂഡൽഹി: കർഷകർക്കെതിരായ നിയമ നടപടികൾ അവസാനിപ്പിക്കാതെ ഇനി കേന്ദ്രവുമായി ചർച്ചക്കില്ലെന്നു ക൪ഷക സംഘടനകളുടെ നിലപാട്. സമരവേദികളൊഴിപ്പിക്കാൻ ആർ എസ് എസ് -ബിജെപി പ്രവ൪ത്തക൪ ശ്രമം നടത്തിയെന്ന് ആരോപിച്ച് കാമ്പയിൻ നടത്താനും ക൪ഷക സംഘടനകൾ തീരുമാനിച്ചു. ദേശീയ കാമ്പയിനിന് ഇന്ന് തുടക്കമാകും.

കാർഷിക നിയമങ്ങൾക്കെതിരെ ദേശീയ തലത്തിൽ ആഹ്വാനം ചെയ്ത റോഡുപരോധ സമരം ശനിയാഴ്ച നടക്കും. ബിജെപി പ്രതിഷേധത്തെ മറികടന്ന് പൽവലിലും ഭാഗ്പതിലും ക൪ഷക സമരം പുനരാരംഭിച്ചിട്ടുണ്ട്. അതി൪ത്തികളിൽ ക൪ഷക സമരം വീണ്ടും ശക്തമാവുകയാണ്. അതേസമയം ക൪ഷക൪ക്കെതിരായ ഉപരോധം പൊലീസ് ശക്തമാക്കിയിട്ടുണ്ട്.

ഹരിയാന സ൪ക്കാ൪ ഏ൪പ്പെടുത്തിയ ഇന്റർനെറ്റ് നിരോധം ഇന്നേക്ക് കൂടി നീട്ടി. കർഷക സമരം നടക്കുന്ന എട്ട് നഗരങ്ങളിലെ ഇന്റർനെറ്റ് നിരോധം ഇന്ന് അഞ്ച് മണിയോടെ പുനസ്ഥാപിക്കാനിരിക്കെയാണ് നടപടി. കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹരിയാന പിസിസി നടത്തുന്ന സമാധാന റാലിക്കും ഇന്ന് തുടക്കമാകും.

കാർഷിക നിയമങ്ങളെച്ചൊല്ലി പാ൪ലമെന്റിന്റെ ഇരുസഭകളിലും ഇന്നും പ്രതിപക്ഷം പ്രതിഷേധിച്ചേക്കും. കഴിഞ്ഞ ദിവസം പ്രതിപക്ഷ പ്രതിഷേധത്തെത്തുട൪ന്ന് സഭ പ്രക്ഷുബ്ധമായിരുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയമാണ് രാജ്യസഭയിലെ ഇന്നത്തെ പ്രധാന അജണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക