കാഞ്ഞങ്ങാട്ട്​ നാലര വയസ്സുകാരന്‍ ഛര്‍ദിയെ തുടര്‍ന്ന് മരിച്ചു; ഭക്ഷ്യ വിഷബാധയെന്ന്​ സൂചന


പ്രതീകാത്മക ചിത്രം

കാഞ്ഞങ്ങാട്: ഛര്‍ദിയെ തുടര്‍ന്ന് കാഞ്ഞങ്ങാട്ട് നാലരവയസുകാരൻ മരിച്ചു. അജാനൂര്‍ കടപ്പുറത്തെ മഹേഷ്​-വര്‍ഷ ദമ്ബതികളുടെ മകന്‍ അദ്വൈതാണ് മരിച്ചത്. ഛര്‍ദിയെത്തുടര്‍ന്ന് അദ്വൈതിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ കുട്ടിക്ക് ഭക്ഷ്യ വിഷബാധയാണോയെന്ന്​ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു . അതേസമയം ദമ്ബതികളുടെ ഇളയ കുട്ടി ഇശാന്‍ (ഒന്നര), മഹേഷി​ന്‍െറ ഭാര്യാസഹോദരി ശ്രേയ (19) എന്നിവരെയും ഭക്ഷ്യവിഷബാധ ലക്ഷണത്തെത്തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാൽ കഴിഞ്ഞ ദിവസം ഒരു ഹോട്ടലില്‍നിന്നും ഭക്ഷണം വാങ്ങി കഴിച്ചതായും ഇവിടെ നിന്നാവും ഭക്ഷ്യ വിഷബാധയേറ്റതെന്നും കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക