ഇന്ധന വില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ
ന്യൂഡല്‍ഹി: ഇന്ധനവില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
ഇന്ധനവില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാവുന്നതാണ്. എന്നാല്‍ അതിന് ഗൗരവമായ ചര്‍ച്ചകള്‍ ആവശ്യമാണ്. ജിഎസ്ടി നിയമത്തില്‍ത്തന്നെ അതിന് വ്യവസ്ഥയുണ്ട്. പാര്‍ലമെന്റില്‍ പുതിയതായി ഭേദഗി കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.

വളരെയധികം അലട്ടുന്ന ഒരു പ്രശ്‌നമാണ് ഇന്ധനവില വര്‍ധന. വില കുറയ്ക്കുക എന്നതു മാത്രമാണ് പ്രശ്നത്തിന് പരിഹാരം. ഇന്ധനവില കുറച്ചുകൊണ്ടുവരുന്നതിന് കേന്ദസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചര്‍ച്ച നടത്തണമെന്നും നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക