ബംഗളൂരു: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഗ്രെറ്റ പങ്കുവെച്ച ടൂള്‍കിറ്റ് കേസില്‍ യുവ പരിസ്ഥിതി പ്രവര്ത്ത അറസ്റ്റില്‍. 21-കാരിയായ ദിഷ രവിയെയാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യമായാണ് രാജ്യത്ത് ടൂള്‍കിറ്റ് കേസില്‍ ഒരാള്‍ അറസ്റ്റിലാകുന്നത്.
സോലദേവനഹള്ളിയിലെ വീട്ടില്‍ വച്ചായിരുന്നു ദിഷയെ പോലീസ് അറസ്റ്റു ചെയ്തത്. അവിടെനിന്ന് നേരം ദില്ലിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ദിഷയെ അറസ്റ്റുചെയിതതു സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. 2018-ല്‍ ആരംഭിച്ച ഫ്രെയ്ഡേസ് ഫോര്‍ ഫ്യുച്ചര്‍ ( FFF) സംഘടനയുടെ സഹ സ്ഥാപക ആണ് ദിഷ. അതിനാല്‍തന്നെ നിരവധി സാമൂഹിക വിഷയങ്ങളില്‍ ഇവര്‍ ഇടപെട്ടിട്ടുണ്ട്.
ഇന്ത്യയില്‍നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ഇതോടൊപ്പം പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റ തുന്‍ബെ പങ്കുവെച്ച ടൂള്‍കിറ്റ് വലിയ വിവാദമായിരുന്നു. ഗ്രെറ്റയുടെ ഈ ട്വീറ്റാണ് ദിഷയെ അറസ്റ്റുചെയ്യ്ത കേസിന് ആധാരം. കര്‍ഷകസമരങ്ങളെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അറിയേണ്ടതും അവര്‍ ചെയ്യേണ്ടതുമായ കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങളാണ് ടൂള്‍ കിറ്റിലുണ്ടായിരുന്നത്. ഇന്ത്യക്ക് മനുഷ്യാവകാശ ലംഘനങ്ങളുടെയും അതിക്രമങ്ങളുടെയും നീണ്ടകാലചരിത്രമുണ്ടെന്നും ഭരണഘടനാ ലംഘനം നടത്തിക്കൊണ്ടുള്ള അപകടകരമായ നയങ്ങളാണ് രാജ്യം പിന്തുടരുന്നതെന്നും അതില്‍ പരാമര്‍ശമുണ്ടായിരുന്നു. ട്വിറ്റ് വിവാദമായതോടെ വളരെ പെട്ടന്ന് തന്നെ ഗ്രെറ്റ ട്വീറ്റ് പിന്‍വലിക്കുകയും തുടര്‍ന്ന് ടൂള്‍ കിറ്റ് ട്വീറ്റ് ചെയ്യുകയും ചെയ്തു.
ടൂള്കിറ്റ്ന് പിന്നില്‍ ഖാലിസ്ഥാനി അനുകൂല സംഘടനയാണെന്ന വാദവുമായി ദില്ലി പൊലീസ് രംഗത്തെത്തിയിരുന്നു. ഇന്ത്യയെയും കേന്ദ്രസര്‍ക്കാരിനെയും അന്താരാഷ്ട്രതലത്തില്‍ ആക്ഷേപിക്കുന്നതിനുള്ള ഗൂഢാലോചനയുടെ തെളിവാണ് ഇതെന്നും പൊലീസ് പറയുന്നു. ഗ്രെറ്റക്കു മുന്‍പ് ഇന്ത്യയിലെ കര്‍ഷക പ്രശ്നത്തെ അഭിസംബോധന ചെയ്ത പോപ് ഗായിക റിഹാനയ്ക്കെതിരെയും പോലീസ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനു പിന്നില്‍ സ്ഥാപിത താല്പര്യങ്ങളാണെന്ന് കേന്ദ്രസര്‍ക്കാരും പറഞ്ഞുവെക്കുന്നു. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ ദിഷ രവിയെ അറസ്റ്റു ചെയ്തിരിക്കുന്നതെന്നാണ് പോലീസ് വാദം.