പ്രകോപന പ്രസംഗം; ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ നേതാവ് അറസ്റ്റിൽ


ആലപ്പുഴ: ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി ജിനു മോൻ അറസ്റ്റിൽ. പ്രകോപന പരമായ പ്രസംഗം നടത്തിയതിനാണ് ജിനു മോനെ പൊലീസ് അറസ്റ്റ് അറസ്റ്റ് ചെയ്തത്. വയലാറിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധ യോഗത്തിലായിരുന്നു പ്രകോപന പ്രസംഗം.

ബുധനാഴ്ച രാത്രി 9.45 ഓടെയാണ് വയലാറിന് സമീപം നാഗംകുളങ്ങര കവലയിൽ എസ്ഡിപിഐ – ആർഎസ്എസ് സംഘർഷത്തിനിടെ ശാഖ ഗഡ നായക് നന്ദു ആർ കൃഷ്ണ കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തു എന്ന് പൊലീസ് കണ്ടെത്തിയ എട്ട് പേരെ ചേർത്തല പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പാണാവള്ളി സ്വദേശി റിയാസ്, അരൂർ സ്വദേശി നിഷാദ്, വടുതല സ്വദേശി യാസിർ, ഏഴുപുന്ന സ്വദേശി അനസ്, വയലാർ സ്വദേശി അബ്ദുൾ ഖാദർ, ചേർത്തല സ്വദേശികളായ അൻസിൽ, സുനീർ, ഷാജുദ്ദീൻ എന്നിവരാണ് അറസ്റ്റിൽ ഉള്ളത്. സംഭവത്തിൽ കണ്ടാൽ അറിയാവുന്ന ഒമ്പത് പേരടക്കം ഇരുപത്തഞ്ച് പേർക്കെതിരെയാണ് കേസ്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക