വി.കെ ഇബ്രാഹിംകുഞ്ഞ് ജാമ്യവ്യവസ്ഥ ലംഘിച്ചു: പാണക്കാടെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി, ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി


കൊച്ചി: പാലാരിവട്ടം അഴിമതി കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ച് മുസ്ലീം ലീഗ് നേതാവ് വി.കെ. ഇബ്രാഹിംകുഞ്ഞ്. എറണാകുളം ജില്ലയില്‍ നിന്ന് മലപ്പുറത്തെത്തി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്.

പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യം റദ്ദാക്കാന്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി ലഭിച്ചു. വിജിലന്‍സ് കേസിലെ പരാതിക്കാരനാണ് പരാതി നല്‍കിയത്. ഗുരുതര അസുഖം എന്ന് പറഞ്ഞ് ജാമ്യം നേടിയ ഇബ്രാഹിംകുഞ്ഞ്, പൊതുപരിപാടിയില്‍ സജീവമാണെന്നാണ് പരാതിയിലെ ആക്ഷേപം.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക