28 കാരിയായ അമ്മ വര്‍ഷ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലും 19 കാരിയായ സഹോദരി ദൃശ്യ പരിയാരം മെഡിക്കല്‍ കോളജിലും ചികില്‍സയിലാണ്. ആത്മഹത്യ ചെയ്യാനായി ഫെബ്രുവരി 11 ന് വ്യാഴാഴ്ച ഐസ്ക്രീമില് യുവതി എലിവിഷം ചേര്‍ത്ത് വയ്ക്കുകയായിരുന്നു ഇതിനിടെയിൽ ക്ഷീണം മൂലം യുവതി ഉറങ്ങിപ്പോവുകയും ചെയ്തു. ഉണര്‍ന്ന് നോക്കിയപ്പോള്‍ മേശപ്പുറത്തു വെച്ചിരുന്ന രണ്ട് ബോക്സ് ഐസ്ക്രീമും കാണാനില്ലായിരുന്നു. ഇത് വര്‍ഷയുടെ കുട്ടികളായ അദ്വൈതും രണ്ടു വയസുള്ള നിസ്സാനും , യുവതിയുടെ സഹോദരി ദൃശ്യയും കഴിക്കുകയായിരുന്നു. ആര്‍ക്കും അസ്വസ്ഥതകളൊന്നും തോന്നാതിരുന്നതിനാല്‍ വര്‍ഷ ഇക്കാര്യം ആരോടും പറഞ്ഞില്ല. തുടർന്ന് രാത്രി ആയതോടെ അദ്വൈത് ഛര്‍ദ്ദിക്കാന്‍ തുടങ്ങി. തുടർന്ന് അവശ നിലയിലായ അദ്വൈത് പുലർച്ചയോടെ മരിക്കുകയായിരുന്നു. പിറ്റേന്ന് വര്‍ഷയുടെ സഹോദരി ദൃശ്യയും കുഴഞ്ഞു വീണു. ഇതോടെയാണ് സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നത്.
മരിച്ച അദ്വൈതിന്റെ ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചതായി പോലീസ് പറഞ്ഞു. വര്‍ഷ, രണ്ടു സഹോദരികള്‍, അമ്മ, വര്‍ഷയുടെ രണ്ടു കുട്ടികള്‍ എന്നിവരാണ് വീട്ടില്‍ താമസിച്ചിരുന്നത്.