ഇന്ത്യയുടെ ഫുട്‌ബോൾ ഇതിഹാസം ഐ.എം വിജയന്‍ ഇനി കേരള പൊലീസ് ഫുട്ബോൾ അക്കാദമി ഡയറക്ടർ


തിരുവനന്തപുരം: ഇന്ത്യയുടെ ഫുട്‌ബോൾ ഇതിഹാസം ഐ.എം വിജയനെ കേരള പൊലീസ് ഫുട്ബോൾ അക്കാദമി ഡയറക്ടറായി നിയമിച്ച് ഉത്തരവിറങ്ങി. അസിസ്റ്റന്‍റ് കമാൻഡന്‍റ് ആയാണ് ഐ.എം വിജയന് സ്ഥാനക്കയറ്റം നല്‍കിയത്.

സംസ്ഥാന ഫുട്ബോള്‍ ടീമിലും ഇന്ത്യന്‍ ഫുട്ബോള്‍ ടീമിലും അംഗമായിരുന്ന ഐ.എം വിജയന്‍ ഓള്‍ ഇന്ത്യ പൊലീസ് ഗെയിംസ് ഫെഡറേഷന്‍ കപ്പ് ഉള്‍പ്പെടെ നിരവധി ചാമ്പ്യന്‍ഷിപ്പുകള്‍ കേരള പൊലീസിന് നേടികൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. 1992-93, 1997-98, 1999-2000 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ഫുട്ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം, 2002ല്‍ അര്‍ജുന പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 1993ല്‍ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി നേടിയ ഫുട്ബോള്‍ ടീമിലെ അംഗമായിരുന്നു ഐ.എം വിജയന്‍.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക