മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റില്ല; പുതുമുഖങ്ങള്‍ വരും- കാനം രാജേന്ദ്രൻതിരുവനന്തപുരം: മൂന്ന് തവണ മത്സരിച്ചവര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സ്ഥാനാര്‍ഥി മാനദണ്ഡത്തില്‍ യാതൊരു ഇളവുകളും നല്‍കില്ല. ആരെയും മാറ്റി നിര്‍ത്താനല്ല ഈ തീരുമാനമെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

സ്ഥാനാര്‍ഥികളായി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കും. സംഘടനാ ചുമതലയുള്ളവര്‍ മത്സരിച്ചാല്‍ പാര്‍ട്ടിസ്ഥാനം ഒഴിയണം. മണ്ഡലത്തിലെ ജയസാധ്യത എന്നത് ആപേക്ഷികമാണ്. അതിനാല്‍തന്നെ ആപേക്ഷികമായ കാര്യങ്ങള്‍ സ്ഥാനാര്‍ഥി നിര്‍ണയ തീരുമാനത്തിന് ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റില്‍ ഇത്തവണ മത്സരിക്കാന്‍ കഴിയില്ല. പുതിയ കക്ഷികളെത്തി മുന്നണി വിപുലപ്പെടുത്തുമ്പോള്‍ സീറ്റുകള്‍ കുറയും. ഇത് സര്‍വസാധാരണമാണ്. സീറ്റ് നല്‍കുന്നത് സംബന്ധിച്ച കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും കാനം വ്യക്തമാക്കി.

എന്‍.സി.പി ഇടതുമുന്നണി വിടുമെന്ന് കരുതുന്നില്ലെന്നും ഇക്കാര്യത്തില്‍ എന്‍.സി.പി നേതൃത്വം അന്തിമ തീരുമാനം അറിയിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക