ബാലുശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട; രണ്ടു യുവാക്കൾ അറസ്റ്റിൽ


കോഴിക്കോട്: കാറില്‍ കടത്തുകയായിരുന്ന 4.2 കിലോഗ്രാം കഞ്ചാവ് പിടികൂടി. ബാലുശ്ശേരി എസ് ഐ പ്രജീഷിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്. പേരാമ്പ്ര ആവള ചെറുവാട്ട് കുന്നത്ത് മുഹമ്മദ് ഹര്‍ഷാദ്, പേരാമ്പ്ര പൈതോത്ത് കുനിയില്‍ മുഹമ്മദ് ഷെരീഫ് എന്നിവരെയാണ് കഞ്ചാവ് സഹിതം കാറില്‍ വച്ച് പിടികൂടിയത്. അള്‍ട്ടോ കാറില്‍ കഞ്ചാവ് കടത്തുന്നതിനിടയിലാണ് ഇവര്‍ പോലീസിന്റെ വലയിലാവുന്നത്.

സിപിഒമാരായ റിനീഷ്, അഷറഫ്, രതീഷ്, ബിനീഷ്, രാഹുല്‍ തുടങ്ങിയവരും വാഹന പരിശോധനയില്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക