കൊച്ചി: എറണാകുളം വാഴക്കാലയില്‍ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ജസീനയുടെ മൃതദേഹം സംസ്കരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിട്ടുനല്‍കിയ മൃതദേഹം വാഴക്കാല സെന്റ് ജോസഫ് പള്ളിയിലാണ് സംസ്കരിച്ചത്. മുങ്ങിമരണമെന്നാണ് പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക നിഗമനം.
കന്യാസ്ത്രീയുടെ മരണത്തിലെ അസ്വാഭാവികത പരിഗണിച്ച് കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് വിശദമായ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം. കന്യാസ്ത്രീ താമസിച്ചിരുന്ന സെന്റ് തോമസ് കോണ്‍വെന്റിലെ മറ്റ് അന്തേവാസികളുടെയും സിസ്റ്റര്‍ ജസീനയുടെ ബന്ധുക്കളുടെയും വിശദമായ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.