കപ്പ ബിരിയാണി കഴിക്കവെ എല്ല് തൊണ്ടയിൽ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം


ഇരിട്ടി: കപ്പ ബിരിയാണി കഴിക്കവേ എല്ല് തൊണ്ടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ഉളിക്കൽ മണ്ഡവപ്പറമ്പിലെ കളിയിലഴികത്ത് ലോറി ഡ്രൈവറായ അജേഷ് (39) ആണ് മരിച്ചത്.ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.

കപ്പ ബിരിയാണി കഴിച്ചു കൊണ്ടിരിക്കെ എല്ല് തൊണ്ടയിൽ അബദ്ധത്തിൽ കുടുങ്ങുകയായിരുന്നു . ഉടൻ തന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്ന ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത ലഭിക്കു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക