കത്വ ഫണ്ട് തട്ടിപ്പ്; ലീഗ് നേതാവ് പികെ ഫിറോസിനെതിരെ കേസെടുത്തു


കോഴിക്കോട്: കത്വ ഫണ്ട് തട്ടിപ്പ് പരാതിയില്‍ യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെതിരെ കേസെടുത്ത് പോലീസ്. യൂത്ത്‌ലീഗ് മുന്‍ ദേശീയ അംഗം യൂസഫ് പടനിലം നല്‍കിയ പരാതിയിലാണ് കേസ്. കുന്നമംഗലം പോലീസാണ് കേസെടുത്തത്.

കത്വ, ഉന്നാവ് പെണ്‍കുട്ടികള്‍ക്കായി യൂത്ത്‌ലീഗ് നടത്തിയ ധനസമാഹരണത്തില്‍ അട്ടിമറി നടന്നതായാണ് യൂസഫ് പടനിലത്തിന്റെ ആരോപണം. സംസ്‌ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്, സികെ സുബൈര്‍ എന്നിവര്‍ക്ക് എതിരെയാണ് യൂസഫ് പടനിലത്തിന്റെ ആരോപണം. ഒരു കോടിയോളം രൂപ ഇരകള്‍ക്ക് കൈമാറാതെ സംസ്‌ഥാന നേതാക്കള്‍ വിനിയോഗിച്ചതായി പരാതിയിൽ പറയുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക