തൊടുപുഴ: നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലറുടെ വീട്ടിലെ വൈദ്യുതിമോഷണം പിടികൂടി കെ.എസ്.ഇ.ബി വിജിലന്‍സ് വിഭാഗം 81,000 രൂപ പിഴയീടാക്കി.
കൗണ്‍സിലര്‍ ശ്രീലക്ഷ്മി കെ. സുദീപിൻെറ വീട്ടിലാണ് വൈദ്യുതിമോഷണം പിടികൂടിയത്. ശ്രീലക്ഷ്മിയുടെ അച്ഛന് തൊടുപുഴ മുതലിയാര്‍മഠം കാവുകാട്ട് കെ.ആര്. സുദീപ് കുമാറിൻെറ ഉടമസ്ഥതയിെല വീട്ടില്‍നിന്ന് സമീപത്തെ ഇവരുടെ രണ്ട് വീടുകളിലേക്ക് രണ്ട് കേബിള്‍ വലിച്ചാണ് അനധികൃതമായി വൈദ്യുതിയെടുത്തത്.
രഹസ്യവിവരം ലഭിച്ചതനുസരിച്ചാണ് പരിശോധന നടത്തിയത്. വൈദ്യുതി മോഷണത്തിന് 61,000 രൂപയും നിയമനടപടിക്ക് മുതിരാതിരിക്കാനുള്ള കോമ്പൗണ്ടിങ് ചാര്‍ജ് ഇനത്തില്‍ 20,000 രൂപയും ചേര്‍ത്താണ് 81,000 രൂപ പിഴ അടപ്പിച്ചത്. എന്നാല്‍, സംഭവം രാഷ്ട്രീയപ്രേരിതമാണെന്നും തങ്ങളുടെ വീട്ടിലേക്കുതന്നെയാണ് വൈദ്യുതിയെടുത്തതെന്നും ശ്രീലക്ഷ്മി പറഞ്ഞു.