മാന്നാറിനു കരുതലായി മാന്നാർ എമർജൻസി റെസ്‌ക്യു ടീം


മാന്നാർ: കോവിഡ് 19 ബ്രേക്ക് ദി ചെയിൻ പ്രതിരോധത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിലും,സ്ഥാപനങ്ങളിലും കൈ കഴുകാൻ വേണ്ടി സ്ഥാപിച്ച സംവിധാനത്തിൽ പൊതുജനങ്ങൾക്ക് ഉപകാരപ്രദമായി ഇന്നും നിലനിൽക്കുന്നത് മാന്നാർ എമർജൻസി റെസ്‌ക്യു ടീം സ്റ്റോർ ജംഗ്‌ഷനിൽ നവമിസ് യമഹ ഷോറൂമിന്റെ മുൻവശം 2020 മാർച്ച്‌ 21 MLA സജി ചെറിയാനും അന്നത്തെ മാന്നാർ സി ഐ ആയിരുന്ന ജോസ് മാത്യുവും ചേർന്ന് ഉത്ഘാടനം ചെയ്ത് സ്ഥാപിച്ച ഈ കൈ കഴുകൽ കേന്ദ്രം മാത്രമാണ്.

കോവിഡിന്റെ തുടക്കത്തിൽ ഒരുപാട് സംഘടനകളും സ്ഥാപനങ്ങളും കൈ കഴുകാൻ സൗകര്യം പല സ്ഥലങ്ങളിലും ഒരുക്കിയിരുന്നു എങ്കിലും ഇപ്പോൾ മാന്നാറിലും പരിസര പ്രദേശങ്ങളിലും കോവിഡ് വ്യാപനം കൂടിയപ്പോൾ എങ്ങും ഇപ്പോൾ കാര്യമായി കൈ കഴുകൽ സംവിധാനം ഒന്നുമില്ല. പേരിന് ഒരു ബക്കറ്റ് വെള്ളം. മാത്രം അതിൽ വെള്ളം ഉണ്ടെങ്കിൽ ഉണ്ട് ഇല്ലെങ്കിൽ ഇല്ല എന്ന അവസ്ഥയാണ്. കോവിഡ് കാരണം ലോക്ക് ഡൗൺ ആയ സമയത്തെല്ലാം ദിവസേന മാന്നാറിന്റെ എല്ലാ മേഘലകളിലും അണു നശീകരണം നടത്തിയിരുന്നതും ഈ സംഘടനയുടെ പ്രവർത്തകരാണ്. അന്നും ഇന്നും എപ്പോളും. മാന്നാർ എന്ന നാടിന്റെ കരുതലായി മാറിയിരിക്കുകയാണ് മെർട്ട് എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന മാന്നാർ എമർജൻസി റെസ്‌ക്യു ടീമും അതിന്റെ പ്രവർത്തകരും.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക