വൃദ്ധ മാതാവിനെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് മകള്‍ കടന്ന് കളഞ്ഞു


തിരുവനന്തപുരം: തിരുവനന്തപുരം ഞാണ്ടൂർകോണത്ത് വൃദ്ധ മാതാവിനെ മകൾ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. എഴുപതുകാരിയായ സാവിത്രിയെയാണ് മകളും ഭർത്താവും വാടക വീട്ടിൽ ഉപേക്ഷിച്ചത്. വെള്ളിയാഴ്ച വീട് ഉടമയ്ക്ക് താക്കോൽ കൊടുത്ത് മകളും ഭര്‍ത്താവും മടങ്ങി. വൈകിട്ട് വീട്ടിൽ നിന്ന് ശബ്ദം കേട്ട അയൽവാസികൾ ആണ് വൃദ്ധയെ വീട്ടിനുള്ളില്‍ നിന്ന് കണ്ടെത്തിയത്.

കഴിഞ്ഞ ജൂലൈലാണ് ഇവർ ഞാണ്ടൂർകോണത്ത് വാടക വീട് എടുത്തത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക