നിലമ്പൂർ: മലപ്പുറം നിലമ്പൂരിനാടുത്ത് ഓടിക്കൊണ്ടിരുന്ന വാനിന് തീ പിടിച്ച് യുവാവ് മരിച്ചു. കാളികാവ് പുല്ലങ്കോട് വെടിവെച്ചപാറയിലാണ് അപകടം നടന്നത്. സ്രാമ്പിക്കല്ല് സ്വദേശി കണ്ണിയൻ ശാഫിയാണ് മരിച്ചത്. ഗ്യാസ് ഇന്ധനമായി ഉപയോഗിക്കുന്ന വാഹനത്തിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സ്രാമ്പിക്കല്ലിൽ നിന്ന് കാളികാവ് ഭാഗത്തേക്ക് പോകവെയാണ് വാഹനത്തിനാണ് തീപിടിച്ചത്.
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മുക്കാൽ മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ശാഫിയെ പുറത്തെടുത്തത്.