കോണ്‍ഗ്രസിലേക്കില്ല; പുതിയ പാര്‍ട്ടി രൂപീകരിക്കും: നിലപാട് വ്യക്തമാക്കി മാണി സി.കാപ്പൻ


തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ചേരില്ലെന്ന് മാണി സി.കാപ്പന്‍ എം.എല്‍.എ. പുതിയ പാര്‍ട്ടി രുപീകരിക്കും. പാര്‍ട്ടിയുടെ പ്രഖ്യാപനം ഇന്ന് വൈകിട്ടുണ്ടാകും. നാളെ വൈകിട്ട് രാഹുല്‍ ഗാന്ധി നയിക്കുന്ന സമാപന സമ്മേളനത്തില്‍ തിരുവനന്തപുരത്തുനിന്നുള്ള ആയിരം പേരെ പങ്കെടുപ്പിച്ചുള്ള പ്രകടനമുണ്ടാകും.-കാപ്പന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

തനിക്ക് കോണ്‍ഗ്രസ് പാരമ്പര്യമുള്ളതുകൊണ്ടാവും മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്. അദ്ദേഹമല്ലാതെ മറ്റാരും അക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. പാലായില്‍ മാത്രമല്ല, കൂടുതല്‍ സീറ്റുകള്‍ ചോദിക്കും. പാര്‍ട്ടിക്ക് മുന്നണിയില്‍ ശക്തി തെളിയിക്കാന്‍ കഴിയുമെന്നും മാണി സി.കാപ്പന്‍ പറഞ്ഞു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക