തിരുവനന്തപുരം: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ മുന്‍ എംപി എം.ബി. രാജേഷിന്റെ ഭാര്യ ആര്. നിനിതയെ സ്ഥിരപ്പെടുത്തിയതിനെ ന്യായീകരിച്ചത് മന്ത്രി ഇ.പി. ജയരാജന്.
നിനിതയ്ക്ക് യോഗ്യതയില്ലെങ്കില്‍ തെളിയിക്കട്ടെയെന്ന് ജയരാജന് പറഞ്ഞു. പ്രതിപക്ഷം വായില്‍ തോന്നിയത് പറയുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
നിനിതയെ സ്ഥിരപ്പെടുത്തിയത് പിഎസ്സിക്ക് നിയമനം വിട്ട തസ്തികയിലല്ല. വിവാദം ഉണ്ടാക്കുന്നത് പിന്‍വാതിലിലൂടെ വന്നവരാണ്. സ്ഥിരപ്പെടുത്തല്‍ മാനുഷിക പരിഗണനയാണെന്നും മന്ത്രി പറഞ്ഞു. 15 വര്‍ഷത്തിലേറെ ജോലി ചെയ്യുന്നവരെയാണ് സ്ഥിരപ്പെടുത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.